|    Dec 4 Sun, 2016 11:49 pm
FLASH NEWS

കോളജ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച സംഭവം; എഐഎസ്എഫ് നേതാവിന് ഒത്താശ നല്‍കിയത് മന്ത്രി വി എസ് സുനില്‍കുമാറെന്ന്

Published : 26th October 2016 | Posted By: SMR

ചാവക്കാട്: കോളജില്‍ പഠിക്കാ ന്‍ പോയ  മകളെ തട്ടിക്കൊണ്ടുപോയി എഐഎസ്എഫ് നേതാവ് രജിസ്റ്റര്‍ വിവാഹം ചെയ്്തത് മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഒത്താശയോടേയാണെന്ന് സിപിഐ പ്രാദേശിക നേതാവിന്റെ ആരോപണം. സി എന്‍ ജയദേവന്‍ എംപിയും കൂട്ടു നിന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് വലിയപുരക്കല്‍ ഇസ്മായില്‍ ചാവക്കാട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. എഐഎസ്എഫ് തൃശൂര്‍ ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാടാണ് ഗുരുവായൂര്‍ മമ്മിയൂരിലെ സ്വകാര്യ കോളജില്‍ ബികോം ഒന്നാവര്‍ഷ വിദ്യാര്‍ഥിയായ തന്റെ മകള്‍ ഫെബിയെ തട്ടികൊണ്ടുപോയി വിവാഹം ചെയ്തതെന്ന് ഇസ്മായില്‍ പറഞ്ഞു. മന്ത്രി വി എസ് സുനില്‍ കുമാറും സി എന്‍ ജയദേവന്‍ എംപിയും ജില്ലയിലെ സിപിഐ നേതാക്കളും നല്‍കിയ പിന്തുണയിലാണ് വിവാഹം നടന്നത്. എഐഎസ്എഫ് നേതാവ് മകളെ തട്ടികൊണ്ടു പോയെന്ന വിവരമറിഞ്ഞതോടെ മന്ത്രി വി എസ് സുനില്‍കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും തിരിച്ചു വിളിക്കാമെന്ന് പറഞ്ഞ് മന്ത്രി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ 20ാം തിയ്യതി ശ്യാല്‍  തന്റെ വീട്ടിലേക്ക്  വിളിച്ചു ഫെബി തന്റെ കൂടെയുണ്ടെന്ന് അറിയിച്ചിരുന്നു.മകളെ നേരിട്ടു കണ്ടു സംസാരിക്കണമെന്ന് അവശ്യപ്പെതനുസരിച്ച് മ കളെ പാര്‍ട്ടി ഓഫിസില്‍ കൊണ്ടുവന്നു. മകളെ തട്ടിക്കൊണ്ടു പോയി ബലപ്രയോഗത്തിലൂടെ മകള്‍ക്കിഷ്ടമില്ലാത്തതു സമ്മതിപ്പിക്കുകയാണ് പാര്‍ട്ടിയിലെ നേതാക്കളടക്കമുള്ളവര്‍ ചെയ്തതെന്നും സംഭവത്തില്‍ അന്വേഷണം നടത്തി തങ്ങള്‍ക്ക്് നീതി ലഭ്യമാക്കണമെന്നും ഇസ്മായില്‍ ആവശ്യപ്പെട്ടു. ഇസ്മായിലിന്റെ ഭാര്യ സുലൈഖ, ബന്ധു ടി എം ഷെഹീറലി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. അതേ സമയം കഴിഞ്ഞ ദിവസം സിപിഐ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ നടന്ന വിവാഹ ചടങ്ങില്‍ സി എന്‍ ജയദേവന്‍ എംപി, മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് വി വിനില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day