|    Dec 5 Mon, 2016 10:02 pm
FLASH NEWS

കോളജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു

Published : 29th November 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരില്‍ കോളജ് വിദ്യാര്‍ഥിനിയെ ആക്രമിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പോലിസ് പുറത്ത് വിട്ടു. തിരുവള്ളൂര്‍ സ്വദേശിനിയായ കോളജ് വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് കൂട്ടുകാരിയുമൊത്ത് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. കൊടുങ്ങല്ലൂര്‍ സിഐ ബിജുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം അക്രമികള്‍ സഞ്ചരിച്ച ബൈക്കിനെ കുറിച്ച് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day