|    Dec 8 Thu, 2016 1:42 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്;യുഡിഎസ്എഫിന് മേല്‍ക്കൈ

Published : 21st October 2016 | Posted By: SMR

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴിലെ കോളജ് യൂനിയനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യുഡിഎസ്എഫിന് മേല്‍ക്കൈ. സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഒമ്പത് കോളജുകളും സ്വകാര്യ മേഖലയില്‍ 16 കോളജുകളും എംഎസ്എഫ് ഒറ്റയ്ക്കുനേടി. 13 കോളജുകള്‍ എംഎസ്എഫ്- കെഎസ്്്‌യു സഖ്യവും നേടി. ജില്ലയില്‍ കാംപസ് ഫ്രണ്ടിന് മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാനായി. വിവിധ കോളജുകളില്‍ പുതുതായി കാംപസ് ഫ്രണ്ട് അക്കൗണ്ട് തുറന്നു. പുത്തനത്താണി സിപിഎ കോളജില്‍ വൈസ് ചെയര്‍മാന്‍, ജോയിന്റ് സെക്രട്ടറി ഉള്‍പ്പടെ ആറു സീറ്റുകളിലും വളാഞ്ചേരി മജ്‌ലിസ് കോളജ്, ഫാറൂഖ് കോളജ് കോട്ടക്കല്‍ എന്നിവിടങ്ങളില്‍ അസോസിയേഷന്‍ സീറ്റുകളിലും തിരൂര്‍ക്കാട് നസ്ര കോളജ്, വാഴയൂര്‍ സാഫി കോളജ്, പാലേമാട് വിവേകാനന്ദ കോളജ്, ഫാത്തിമ കോളജ് മുത്തേടം, പാണക്കാട് കോളജ് എന്നിവിടങ്ങളിലും കാംപസ് ഫ്രണ്ട് ഈ വര്‍ഷം അക്കൗണ്ട് തുറന്നു. തിരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ ആകെയുള്ള 76 യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരില്‍ അമ്പത് എണ്ണം എംഎസ്എഫ് നേടി. എസ്എഫ്‌ഐക്ക് 19 എണ്ണം നേടാനായി. 12 യുയുസിമാരും 11 ചെയര്‍മാന്‍മാരും ഉള്‍പ്പെടെ ജനറല്‍ സീറ്റുകളില്‍ കെഎസ്‌യു വിജയിച്ചു. മറ്റുള്ളവര്‍ ഒരു സീറ്റുമാണ് നേടിയത്. ഒന്നാംഘട്ട തിരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. അറബിക് കോളജുകളും ബിഎഡ് സെന്ററുകളും ഉള്‍പ്പടെ ഇനിയും കോളജുകളില്‍ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. പതിറ്റാണ്ടുകളായി എംഎസ്എഫ്-കെഎസ്‌യു സഖ്യം വിജയിച്ചിരുന്ന പത്തോളം കോളജുകളില്‍ യൂനിയന്‍ ഭരണം എസ്എഫ്‌ഐ പിടിച്ചെടുത്തു. മമ്പാട് എംഇഎസ് കോളജില്‍ 17 വര്‍ഷങ്ങള്‍ക്കുശേഷം യൂനിയന്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. ഒമ്പത് ജനറല്‍ സീറ്റുകളില്‍ ആറ് സീറ്റും നേടിയാണ് എസ്എഫ്‌ഐയുടെ വിജയം. വളാഞ്ചേരി മജ്‌ലിസ് കോളജില്‍ ഇരുപത്ത് വര്‍ഷത്തിനുശേഷവും പെരിന്തല്‍മണ്ണ പിടിഎം ഗവ.കോളജില്‍ പത്തുവര്‍ഷത്തിനു ശേഷവുമാണ് എസ്എഫ്‌ഐ മുഴുവന്‍ സീറ്റും നേടി യൂനിയന്‍ തിരിച്ചുപിടിക്കുന്നത്. എസ്എഫ്‌ഐക്ക് ആധിപത്യമുള്ള എന്‍എസ്എസ് മഞ്ചേരി, ചുങ്കത്തറ മാര്‍ത്തോമ, പൊന്നാനി എംഇഎസ് തുടങ്ങിയ കോളജുകളില്‍ യൂനിയന്‍ നിലനിര്‍ത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day