|    Dec 6 Tue, 2016 6:18 am
FLASH NEWS

കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ്: എസ്എഫ്‌ഐക്ക് നേട്ടം

Published : 21st October 2016 | Posted By: SMR

കല്‍പ്പറ്റ: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് കീഴില്‍ ജില്ലയിലെ കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് നേട്ടം. ഭൂരിപക്ഷം കോളജുകളിലും എസ്എഫ്‌ഐ ആധിപത്യം പുലര്‍ത്തി. അതേസമയം, കല്‍പ്പറ്റ ഗവ. കോളജില്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നീ പ്രധാന സ്ഥാനങ്ങള്‍ കൈവിട്ടുപോയത് അവര്‍ക്കു തിരിച്ചടിയായി. മുട്ടില്‍ ഡബ്ല്യുഎംഒ കോളജില്‍ മുഴുവന്‍ സീറ്റുകളും എംഎസ്എഫ് നേടി. കെഎസ്‌യുവിന്റെ പ്രകടനം മോശമായി. മൂന്നു ബിഎഡ് കോളജുകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടന്ന 13 കോളജുകളില്‍ 11 എണ്ണത്തിലും എസ്എഫ്‌ഐക്കാണ് ഭരണം. 16 യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലര്‍മാരില്‍ 14 എണ്ണവും എസ്എഫ്‌ഐക്കാണ്. പുല്‍പ്പള്ളി കല്ലുവയല്‍ ജയശ്രീ കോളജ്, മീനങ്ങാടി ഐഎച്ച്ആര്‍ഡി, സുല്‍ത്താന്‍ ബത്തേരി ഡോണ്‍ബോസ്‌കോ, മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റും എസ്എഫ്്‌ഐ നേടി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളില്‍ ഒരു സീറ്റ് മാത്രമാണ് എസ്എഫ്‌ഐക്ക് നഷ്ടമായത്. പനമരം സിഎം കോളജ് എസ്എഫ്‌ഐ ഇത്തവണ തിരിച്ചുപിടിച്ചു. കല്‍പ്പറ്റ ഗവ. കോളജില്‍ അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയായ മുഹമ്മദ് ജിഷാമാണ് കെഎസ്‌യു ബാനറില്‍ വിജയിച്ചത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവസാന വര്‍ഷ ബികോം വിദ്യാര്‍ഥിയായ ഒ എസ് സൂരജും വിജയിച്ചു. ഒന്നാം വര്‍ഷ പ്രതിനിധിയായി ഇക്കണോമിക്‌സിലെ അജിന്‍ ജോസ് തിരഞ്ഞെടുക്കപ്പെട്ടു. കല്‍പ്പറ്റ ഗവ. കോളജില്‍ എസ്എഫ്‌ഐ-യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിേക്കറ്റു. എസ്എഫ്‌ഐ യൂനിറ്റ് സെക്രട്ടറി അവിശിത്ത്, സുഭിലാഷ്, ആഷിക് എന്നിവര്‍ക്കും നാലു യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. ഇവരില്‍ ആറുപേരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും ഒരാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. കൈക്കും ചെവിക്കുമാണ് എല്ലാവര്‍ക്കും പരിക്ക്. സംഭവസമയത്ത് പോലിസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും നോക്കിനിന്നുവെന്ന് യുഡിഎസ്എഫ് ആരോപിച്ചു. യൂനിയന്‍ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത പരാജയമേറ്റതിന്റെ ജാള്യത മറയ്ക്കാന്‍ കല്‍പ്പറ്റ ഗവ. കോളജില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘം അഴിഞ്ഞാടുകയായിരുന്നുവെന്ന് യുഡിഎസ്എഫ് കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎസ്എഫ് നടത്തിയ പ്രകടനത്തില്‍ കല്‍പ്പറ്റ ടൗണില്‍ അരമണിക്കൂറിലേറെ നേരം ഗതാഗത തടസ്സമുണ്ടായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day