|    Oct 28 Fri, 2016 12:10 am
FLASH NEWS

കോലാനിയില്‍ രണ്ടു വീടുകളില്‍ കവര്‍ച്ച; പണവും ആഭരണങ്ങളും കവര്‍ന്നു

Published : 23rd August 2016 | Posted By: SMR

തൊടുപുഴ: തൊടുപുഴയില്‍ മോഷണം വീണ്ടും തുടര്‍ക്കഥയാകുന്നു.തെക്കുംഭാഗത്ത് മൃഗഡോക്ടറായ കോലാനി തോണിക്കുഴിമല പുത്തന്‍പറമ്പില്‍ പി എം ബിജുരാജിന്റെ വീടിനുള്ളില്‍ കടന്ന കള്ളന്‍ രണ്ട് പവന്റെ സ്വര്‍ണ്ണാഭരണങ്ങളും 3000 രൂപയുമാണ് കവര്‍ന്നത്.സമീപത്തെ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയുടെ സ്വര്‍ണ്ണകൊലുസും അപഹരിച്ചു.
വീടിനുള്ളിലെ വൈദ്യൂതിബന്ധം തകരാറിലാക്കിയതിനുശേഷമാണ് കള്ളന്‍ അകത്ത് കടന്നത്.ഹാളില്‍ പഴ്‌സിനുള്ളില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും അലമാരിയില്‍ വെച്ചിരുന്ന അര പവന്റെ മോതിരങ്ങളും കവര്‍ച്ച ചെയ്തു.ഇന്നലെ വെളുപ്പിനെ 2.15നാണ് സംഭവം.തൊടുപുഴ ഡിപോള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ ബിജുരാജിന്റെ മകള്‍ ഗായത്രിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവ്‌ന്റെ മാലയാണ് കള്ളന്‍ കവര്‍ന്നത്.ബിജുരാജിന്റെ ഭാര്യയും മൂന്ന് പെണ്‍മക്കളും അടങ്ങിയ കുടുംബം ഒരുമുറിയിലാണ് കിടക്കുന്നത്.മുറിയില്‍ പ്രവേശിച്ച കള്ളന്‍ ബെഡ്‌ലാംപ് തലയിണ ഉപയോഗിച്ച മറച്ചശേഷമാണ് മോഷണം നടത്തിയത്.മാല കഴുത്തില്‍ നിന്നും പറിച്ചെടുക്കുന്നതിനിടെയാണ് ഗായത്രി ഞെട്ടി.എഴുന്നേറ്റത്.
കള്ളന്‍ മാല പറിച്ചുവെന്ന് അടുത്ത് കിടന്ന അമ്മയോട് പറഞ്ഞെങ്കിലും തലേദിവസം ഗായത്രിയ്ക്ക് പനിയായിരുന്നതിനാല്‍  വെറുതേ പറയുന്നതാണെന്ന കരുതി സാരമില്ലെന്ന് പറഞ്ഞ് ഗായത്രിയെ ആശ്വസിപ്പിച്ചു.വീണ്ടും ഗായത്രി ശബ്ദമുണ്ടാക്കിയതോടെയാണ് വീട്ടുകാരെല്ലാവരും ഉണര്‍ന്നത്.ബിജുരാജ് എഴുന്നേറ്റപ്പോള്‍ കള്ളന്‍ വീടിനുള്ളില്‍ നിന്നും രക്ഷപെട്ടു.പിന്നിട് വീട് പരിശോധിച്ചപ്പോഴാണ് വീടിനുള്ളിലെ മേശയുടെ ഡ്രോ പുറത്ത് വെച്ചിരുന്ന ബൈക്കില്‍ നിന്നും കണ്ടെത്തിയത്.ഉടന്‍ തന്നെ വിവരം തൊടുപുഴ പോലിസില്‍ അറിയിച്ചു.സംഭവം അറിഞ്ഞ ഉടന്‍ തന്നെ 30 പേരടങ്ങുന്ന പോലിസ് സംഘമെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല.
അലമാരിയും മേശയും മറ്റും പരിശോധിച്ചതിനു ശേഷമാണ് മോഷ്ടാവ് ഗായത്രിയുടെ മാല കവര്‍ന്നത്.മുന്‍ വശത്തെ ജനലിന്റെ പാളി തുറന്നശേഷം മുന്നിലെ കതകിന്റെ മൂന്ന് കൊളുത്തുകളും പുറത്തിട്ടിരുന്ന കസേരയില്‍ നിന്നു കൊണ്ട് തുറന്നു.ഇതിനുശേഷമാണ് ഉള്ളില്‍ കയറിയത്.വീടിനുള്ളിലെ മുക്കും മൂലയും അരിച്ചുപെറുക്കിയതിനു ശേഷമാണ് ബെഡ്‌റൂമില്‍ കയറിയത്.ബിജുരാജും കുടുംബവും മൂന്ന് മാസം മുന്‍പ്ാണ് ഇവിടെ താമസിക്കാനെത്തിയത്.ഇവര്‍ ഇവിടെയെത്തുന്നതിനു മുന്‍പ് സമീപത്ത് വീട്ടമ്മയുടെ മാല മോഷ്ടിച്ച സംഭവവും  ഇവിടെ നടന്നതായി സമീപവാസികള്‍ പറഞ്ഞു.
കള്ളന്‍ മുഖംമുടിധാരിയെന്ന്
തൊടുപുഴ: മാല കവര്‍ന്ന കള്ളന്‍ മുഖംമൂടിധാരിയെന്ന് ഗായത്രി.കഴുത്തില്‍ കിടന്ന മാല പറിക്കുന്നതിനിടെയുണ്ടായ വേദനയെ തുടര്‍ന്നാണ് ഗായത്രി ഞെട്ടിയെഴുന്നേറ്റത്.ശ്രദ്ധിച്ചപ്പോഴാണ് അവ്യക്തമായ രൂപം മനസിലാക്കാനായത്.നല്ല ഉയരവും,മെലിഞ്ഞ ശരീരവുമാണ് മോഷ്ടാവിന്റേത്.ചെക്കിന്റെ ഷര്‍ട്ടാണ് ഇയാള്‍ ധരിച്ചിരുന്നതെന്നും ഗായ്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day