|    Dec 8 Thu, 2016 1:23 pm
FLASH NEWS

കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ വിമര്‍ശനം

Published : 2nd November 2016 | Posted By: SMR

കണ്ണൂര്‍: കേരളപ്പിറവിയുടെ 60ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന കണ്ണൂര്‍ കോര്‍പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ വിമര്‍ശനം. പ്രതിപക്ഷത്തെ ടി ഒ മോഹനനാണ് ഇക്കാര്യം ആദ്യമുന്നയിച്ചത്. അടിയന്തര പ്രാധാന്യത്തോടെ യോഗം വിളിച്ച വിവരം കഴിഞ്ഞ ദിവസമാണ് കൗണ്‍സിലര്‍മാരെ അറിയിച്ചതെന്നും ഇക്കാര്യത്തില്‍ മേയര്‍ക്ക് പിഴവുപറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തീരെ നിര്‍വാഹമില്ലെന്ന മുഖവുരയോടെയാണ് ടി ഒ മോഹനന്‍ വിമര്‍ശനം ഉയര്‍ത്തിയത്. ജനങ്ങളുടെ പല പരാതികള്‍ക്കും പരിഹാരമുണ്ടാവുന്നില്ല. വികസന പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നില്ല. ഒന്നര മാസമായി കൗണ്‍സില്‍ യോഗം വിളിച്ചിട്ട്. ഇതുമൂലം ജനങ്ങളും കൗണ്‍സിലര്‍മാരും പ്രതിഷേധത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പുരോഗതി വിലയിരുത്തുന്ന കുറിപ്പ് മേയര്‍ ഇ പി ലത യോഗത്തില്‍ വായിച്ചു. പ്ലാസ്റ്റിക് നിര്‍മാര്‍ജനവും മാലിന്യസംസ്‌കരണവുമാണ് കോര്‍പറേഷന്റെ ഇനിയുള്ള ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു. ഈ അഭിപ്രായത്തോട് അംഗങ്ങള്‍ യോജിക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.എന്നാല്‍, ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ കാര്യക്ഷമമായ രീതിയില്‍ ഗൗരവത്തോടെ പരിഗണിക്കണമെന്നും തെരുവുനായ്ക്കളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ നടപടി വേണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി കൗണ്‍സിലര്‍ പി കെ രാഗേഷ്, മുന്‍ ഡെപ്യൂട്ടി കൗണ്‍സിലര്‍ സി സമീര്‍, വെള്ളോറ രാജന്‍, സുമ ബാലകൃഷ്ണന്‍, എന്‍ ബാലകൃഷ്ണന്‍, എം പി മുഹമ്മദലി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 2 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day