|    Dec 6 Tue, 2016 5:32 pm
FLASH NEWS

കോമാളിവേഷം സിനിമയില്‍ മതി; മോഹന്‍ലാലിനെ വിമര്‍ശിച്ച് എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് നിരോധനത്തെ ന്യായീകരിച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാലിനെതിരേ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ് എംഎല്‍എ. രാജസ്ഥാനിലെ ഏതോ മരുഭൂമിയില്‍ നിന്ന് നോട്ടുനിരോധന വാര്‍ത്ത കേട്ടയുടന്‍ ചാടിയെഴുന്നേറ്റ് പ്രധാനമന്ത്രിക്ക് സല്യൂട്ടടിക്കുന്ന മഹാനടന്‍ മരുഭൂമിയില്‍ നിന്ന് ദയവായി പുറത്തുകടക്കണം.
എന്നിട്ട് ഇന്ത്യയിലെ ജനപഥങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കണം. എന്നാല്‍, മാത്രമേ സമകാലിക ഇന്ത്യയുടെ നേര്‍ ചിത്രം കാണാന്‍ കഴിയൂവെന്നും സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിക്കുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടായിട്ടും മകളുടെ ചികില്‍സയ്ക്കായി അതു പിന്‍വലിക്കാന്‍ കഴിയാതെ മനംനൊന്ത് ജീവനൊടുക്കിയ മന്‍മഥന്‍ പിള്ളയുടെ ചേതനയറ്റ ശരീരവും അദ്ദേഹത്തെ പോലെ ഇന്ത്യയില്‍ ജനിച്ചെന്ന കാരണത്താല്‍ മരിക്കേണ്ടിവന്ന 70ലധികം പാവപ്പെട്ട മനുഷ്യരുടെ കുഴിമാടങ്ങളും കാണുമ്പോള്‍ ആര്‍ക്കെങ്കിലും പ്രധാനമന്ത്രിയെ സല്യൂട്ട് ചെയ്യണമെന്നു തോന്നുമോയെന്നും സ്വരാജ് പറയുന്നു.
പൗരന്‍മാരുടെ ശവകുടീരങ്ങള്‍ക്കു മേല്‍ പണിതുയര്‍ത്തുന്ന ഏതു രാഷ്ട്രത്തെ കുറിച്ചാണു നിങ്ങള്‍ അഭിമാനം കൊള്ളുന്നതെന്നും വിഡ്ഢിത്തം പറയാനും കോമാളിയാവാനും കാമറയ്ക്കു മുന്നില്‍ മാത്രമേ മോഹന്‍ലാലിന് അവകാശമുള്ളൂവെന്നും സ്വരാജ് ഫേസ്ബുക്കില്‍ പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day