|    Dec 10 Sat, 2016 10:04 pm

കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്ലിലെ തൊഴിലാളികള്‍ സമരത്തില്‍

Published : 12th November 2016 | Posted By: SMR

ആലപ്പുഴ: ശമ്പളം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആലപ്പുഴ കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്ലിലെ തൊഴിലാളികള്‍ സമരത്തില്‍. എഐടിയുസി- സിഐടിയു യൂനിയനുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന പോരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഐഎന്‍ടിയുസി ആരോപിച്ചു. ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കമ്പനിക്ക് മുമ്പില്‍ ധര്‍ണ നടത്തി. രണ്ടുമാസമായി തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്താണ് ടെക്‌സ്‌ടൈല്‍സ് ആന്റ് കോര്‍പറേഷന്റെ കീഴില്‍ കമ്പനി തുറന്നുപ്രവര്‍ത്തിച്ചത്. എന്നാല്‍ എട്ടു മാസം പിന്നിടുമ്പോള്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്ത വിധം കമ്പനി പ്രതിസന്ധിയിലായി. കമ്പനിയുടെ രണ്ടാംഘട്ട വികസനത്തിന് കരാറുകാര്‍ക്ക് അനുവദിച്ച തുക ഇനിയും നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. ധര്‍ണ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. കാമളപുരം സ്പിന്നിങ് മില്ലിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയ്ക്ക് കാരണം സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക്കാണെന്ന് എ എ ഷുക്കൂര്‍ ആരോപിച്ചു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ കോമളപുരം സ്പിന്നിംഗ് മില്ലിലെ എല്ലാ വിഭാഗത്തിലും പെട്ട തെഴിലാളികളുടെ താല്‍പര്യപ്രകാരമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ 16 കോടി രൂപ സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവദിച്ചത്. ആദ്യഗഡു 5.9 കോടി രൂപ കൈപ്പറ്റിയ മാനേജ്‌മെന്റിന് തുടര്‍ന്ന് പ്രവര്‍ത്തനത്തിനായി നല്‍കേണ്ട 10 കോടിയില്‍പരം രൂപ നല്‍കുന്നതിനും, അതുവഴി തന്റെ നിയോജക മണ്ഡലത്തിലെ സ്ഥാപനമായ കോമളപുരം സ്പിന്നിംഗ് മില്ലിന്റെ പൂര്‍ണ്ണ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് കൈകൊള്ളേണ്ട നടപടി സ്വീകരിക്കാതിരുന്നതു വഴി തൊഴിലാളി വഞ്ചന കാട്ടുകയാണെന്നും ഷുക്കൂര്‍ കുറ്റപ്പെടുത്തി. കോമളപുരം മില്ല് പ്രവര്‍ത്തന സജ്ജമാക്കുന്നതിനും തെഴിലാളികള്‍ക്ക് മറ്റ് ജില്ലകളിലെ മില്ലുകളിലെ സമാന വേതനവും വാങ്ങി കൊടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ട ധനമന്ത്രിയുടെ വഞ്ചന  ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ഷുക്കൂര്‍ പറഞ്ഞു.യൂനിയന്‍ പ്രസിഡന്റ് കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. റ്റി സുബ്രമണ്യദാസ്, എന്‍ ചിദംബരന്‍, പി തമ്പി, എം ഡി അനിയന്‍ പ്രസംഗിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക