|    Dec 7 Wed, 2016 4:04 pm
FLASH NEWS

കോന്തുരുത്തി ചക്കാലക്കല്‍ പാലത്തിന് തുക അനുവദിക്കും: ഹൈബി ഈഡന്‍ എംഎല്‍എ

Published : 28th November 2016 | Posted By: SMR

കൊച്ചി: കോന്തുരുത്തി ചക്കാലക്കല്‍ പാലത്തിന്റെ നിര്‍മാണത്തിന് എംഎല്‍എയുടെ അസെറ്റ് ഡവലപ്‌മെന്റ് ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് ഹൈബി ഈഡന്‍. പാലം നിര്‍മാണത്തിന്റെ സാധ്യതകള്‍ ആരായുന്നതിനായി പ്രദേശം സന്ദര്‍ശിക്കുകയായിരുന്നു എംഎല്‍എ. പനമ്പിള്ളി നഗറില്‍ നിന്നും തേവര ഭാഗത്തേക്ക് വരുന്ന യാത്രക്കാര്‍ക്ക് തേവര ജങ്ഷനിലൂടെയല്ലാതെ എത്തിചേരാന്‍ സാധിക്കുന്ന പാലമാണ് കോന്തുരുത്തി ചക്കാലക്കല്‍ പാലം. കൂടാതെ കോന്തുരുത്തിയിലുള്ള ജനങ്ങള്‍ക്ക് തേവര ജങ്ഷനിലെത്താതെ നഗരത്തിലേക്ക് പ്രവേശിക്കാനും ഈ പാലം ഉപകരിക്കും. എറണാകുളം നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡ്. ഈ പാലം യഥാര്‍ഥ്യമാവുന്നതോടെ പണ്ഡിറ്റ് കറുപ്പന്‍ റോഡിലും തേവര ജങ്ഷനിലും അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് ഒരുപരിധിവരെ പരിഹരിക്കാന്‍ സാധിക്കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.  പാലത്തിനാവശ്യമായ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ പിഡബ്ല്യുഡി ബ്രിഡ്ജസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എംഎല്‍എയൊടൊപ്പം മേയര്‍ സൗമിനി ജയിന്‍, കൗണ്‍സിലര്‍ കെ എക്‌സ് ഫ്രാന്‍സിസ്, പിഡബ്ല്യുഡി, കൊച്ചി നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day