|    Dec 8 Thu, 2016 5:29 pm
FLASH NEWS

കോണ്‍ഗ്രസ് വിമത കൗണ്‍സിലറെ കേസില്‍ കുടുക്കാന്‍ നീക്കമെന്ന് പരാതി

Published : 22nd November 2016 | Posted By: SMR

മരട്: ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെടുത്തി കൗണ്‍സിലറെ കേസില്‍ കുടുക്കാന്‍ നീക്കമെന്ന് പരാതി. 29ാം ഡിവിഷന്‍ കോണ്‍ഗ്രസ് വിമത കൗണ്‍സിലര്‍ ബോബന്‍ നെടുംപറമ്പിലാണ് ഇതുസമ്പന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കരാറുകാരന്‍ എ എം ഷുക്കൂറിനെ തടവില്‍വച്ച് മര്‍ദ്ദിച്ചതായാണ് കേസ്. ഷുക്കുറിന്റെ പരാതിയെ തുടര്‍ന്ന് മരട് നഗരസഭ വൈസ് ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍, കൗ ണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി പോലിസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിവിലാണ്. ഈ കേസില്‍ തന്നെയും ഉള്‍പെടുത്തി നഗരസഭാ ഭരണം സിപിഎം വരുതിയിലാക്കാന്‍ ശ്രമമെന്നാണ് ബോബന്‍ നെടുംപറമ്പിലിന്റെ പരാതി. ഭരണം നഷ്ടമാവുമെന്ന് ബോധ്യംവന്ന ഇടതുപക്ഷം ഏതുവിധേനെയും ഭരണം നേടാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ 1, 2 പ്രതികളാക്കി കോണ്‍ഗ്രസ്സിലെ തന്നെ ഗ്രൂപ്പ് തര്‍ക്കം മുതലെടുത്ത് ഐഎന്‍ടിയുസിക്കാരനായ ഷുക്കൂറിനെക്കൊണ്ട് 2013ല്‍ നടന്ന സംഭവം പറഞ്ഞ് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്നാണ് ബോബന്‍ പറയുന്നത്. തുടര്‍ന്ന് പനങ്ങാട് പോലിസ് ഷുക്കൂറിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആകെ 15 പ്രതികള്‍ പട്ടികയിലുണ്ടാവുകയും 1, 2 ഏതാനും പ്രതികള്‍ക്കു ശേഷം മറ്റുള്ള പ്രതികളെ കണ്ടാലറിയാം എന്നുമായിരുന്നു വാദി മൊഴി. പരാതിക്കാരന്‍ ഷുക്കൂര്‍ തന്റെ അയല്‍വാസിയും വര്‍ഷങ്ങളായി പരിചയമുള്ളയാളുമാണെന്നും ബോബന്‍ പറയുന്നു. കേസിലെ ആദ്യ 12 പേരെ പ്രതിപട്ടികയില്‍ തിരിച്ചറിയുകയും ശേഷിക്കുന്ന 3 പേരെ ഇനിയും കിട്ടാനുണ്ട് എന്നുമാണ് ഈ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇനി കിട്ടാനുള്ള 3 പേരില്‍ ബോബന്റെ പേര് ഉള്‍പെടുത്താന്‍ അറസ്റ്റിലായ പ്രതികളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും അത്തരത്തില്‍ തെളിവുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നുമാണ് ബോബന്റെ ആരോപണം. രാഷ്ട്രീയമായി ഇടതു മുന്നണിക്ക് മുനിസിപ്പാലിറ്റി ഭരിക്കാന്‍ അവസരമുണ്ടാക്കാനാണ് ഇങ്ങനെ തനിക്കെതിരേ കേസ് എടുക്കാന്‍ തുനിയുന്നത് എന്നും തന്നെ വളരെ പരിചയമുള്ള പരാതിക്കാരന്‍ ഷുക്കൂര്‍ ഇയാളെ ഉപദ്രവിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം തന്നെ തന്റെ പേര് പറയുന്നതിന് അറിയാതിരിക്കില്ലായിരുന്നു എന്നും ബോബന്‍ പരാതിയില്‍ ഉന്നയിക്കുന്നു. കേസില്‍ കണ്ടാലറിയാവുന്നയാളുകള്‍ എന്ന കൂട്ടത്തില്‍ തന്നെ ഉള്‍പെടുത്തി കേസില്‍ പ്രതിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും തന്നെ കളങ്കിതനാക്കി രാജിവപ്പിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സിപിഎം തന്ത്രമാണിതിന് പിന്നിലെന്നുമാണ് ബോബന്റെ ആരോപണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day