|    Oct 28 Fri, 2016 4:06 am
FLASH NEWS

കോണ്‍ഗ്രസ് ഫോറസ്റ്റ് റേഞ്ച് ഓഫിസ് മാര്‍ച്ച് അക്രമാസക്തമായി

Published : 6th October 2016 | Posted By: Abbasali tf

അടിമാലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടത്തിയ നേര്യമംഗലം റേഞ്ച് ഓഫിസ് ഉപരോധം അക്രമാസക്തമായി. പോലിസ് നടത്തിയ ലാത്തിചാര്‍ജില്‍ ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും, രണ്ട് പോലിസുകാര്‍ക്കും ഒരു വനപാലകനും പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കല്ലേറില്‍  വനം വകുപ്പിന്റെ രണ്ട് വാഹനങ്ങള്‍ തകര്‍ന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടിമാലി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബുധനാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ദേശീയപാതയിലെ മൂന്നു ഇടങ്ങളിലായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനം അടുത്തിടെ വനം വകുപ്പ് തടഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടിമാലി, ഇരുമ്പുപാലം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിക്ഷേധ മാര്‍ച്ചിനെത്തിനെത്തിയ പ്രവര്‍ത്തകര്‍ പോലിസിനെ തള്ളിനീക്കി റേഞ്ച് ഓഫിസിലേക്ക ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു.ഇത് അടിമാലി, കുട്ടമ്പുഴ പോലിസിന്റെ നേതൃത്വത്തില്‍ തടഞ്ഞതോടേയാണ് സംഘര്‍ഷമുണ്ടായത്. ഇതോടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റേഞ്ച് ഓഫിസിലേക്കും പോലിസിന് നേരെയും കല്ലെറിഞ്ഞതോടെയാണ് പോലിസ് ലാത്തി വീശിയത്. ലാത്തി വീശിയതിനെ തുടര്‍ന്ന് മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ വനംവകുപ്പ് ജീവനക്കാരനും പരിക്കേറ്റു. അടിമാലി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ശ്യംകുമാര്‍(53), കുട്ടമ്പുഴ പോലിസ് സ്റ്റേഷനിലെ എഎസ്‌ഐ രാധാകൃഷ്ണന്‍(47), ഇടുക്കി എആര്‍ ക്യാംപിലെ മണികണ്ഠന്‍(27), യൂത്ത് കോണ്‍ഗ്രസ് അടിമാലി മണ്ഡലം കമ്മിറ്റിയംഗം കെ കൃഷ്ണമൂര്‍ത്തി (28), യൂത്ത് കോണ്‍ഗ്രസ് നേതാവ് ജസ്റ്റിന്‍ കുളങ്ങര(36), കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് എം ഐ ജബ്ബാര്‍(40), യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനീഷ് നാരായണന്‍(36), യൂത്ത് കോണ്‍ഗ്രസ് ദേവികുളം മണ്ഡലം സെക്രട്ടറി നിഷാദ് കീടത്തുംകുടി(36), കോണ്‍ഗ്രസ് ഇരുമ്പുപാലം മണ്ഡലം വൈസ് പ്രസിഡന്റ് ബേബി അഞ്ചേരി (53), ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് സലീം അലിയാര്‍ (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്  ഇവരെ കോതമംഗലം, അടിമാലി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കൃഷ്ണ മൂര്‍ത്തിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. വനംവകുപ്പിന്റെ രണ്ട് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടമ്പുഴ, അടിമാലി പോലിസ് സ്റ്റേഷനുകളില്‍ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. റേഞ്ച് ഓഫിസ് പടിക്കല്‍ നടന്ന ഉപരോധ സമരം ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ദേശീയപാതാ വികസനത്തിന് തടസം നില്‍ക്കുന്ന വനംവകുപ്പിനെതിരേ സമരം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ കാട്ടാള നീതി നടപ്പാക്കിയാല്‍ നേരിടുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. പ്രകോപനമില്ലാതെ ലാത്തിവീശിയ പോലിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ചെയര്‍മാന്‍ അഡ്വ. എസ് അശോകന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകാരണമായി പോലിസിനെ കല്ലെറിയുകയാണ് ഉണ്ടായതെന്ന് വനംവകുപ്പും പോലിസും പറഞ്ഞു. ഇരുമ്പുപാലം മണ്ഡലം പ്രസിഡന്റ് കെ പി ബേബി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ടി എസ് സിദ്ദീഖ്, കെ ഐ ജീസസ്, പി ആര്‍ സലിംകുമാര്‍, ബാബുകുര്യക്കോസ്, ജോര്‍ജ് തോമസ്, എം എ അന്‍സാരി, ജോണ്‍സി ഐസക്, ഷേര്‍ളി ജോസ് സംസാരിച്ചു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി ടൗണില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day