|    Dec 6 Tue, 2016 9:32 pm
FLASH NEWS

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ്;മനുഷ്യാവകാശ കമ്മീഷന്‍ ഐജിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു

Published : 1st December 2016 | Posted By: SMR

വടക്കാഞ്ചേരി: വടക്കാഞ്ചേരി പീഡനക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് ലാത്തിചാര്‍ജ് ചെയ്ത സംഭവത്തില്‍  മനുഷ്യവകാശ കമ്മീഷന്‍ ഐജിയോട്  അന്വേഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടു. പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങില്‍ മനുഷ്യവകാശ കമ്മീഷന്‍ അംഗം ജസ്റ്റീസ് കെ മോഹന്‍കുമാറാണ് റിപോര്‍ട്ട് ആവശ്യപെട്ടത്. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഇടപെടല്‍. സംഭവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി സിഐ ടിഎസ് സിനോജ്, എസ്‌ഐ നൗഫല്‍ എന്നിവര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരായി സ്‌റ്റേറ്റ്‌മെന്റ് ഹാജരാക്കി. ലാത്തിച്ചാര്‍ജില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് പരിക്കേറ്റതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day