|    Dec 5 Mon, 2016 10:07 pm
FLASH NEWS

കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് നശിപ്പിച്ചു

Published : 24th November 2016 | Posted By: SMR

പാനൂര്‍: പൊയിലൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ബൈക്ക് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചു.മണിക്കൂറുകള്‍ക്കകം സ്ഥലത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍വച്ച് പുത്തന്‍ ബൈക്ക് ഡിസിസി പ്രസിഡന്റ് കൈമാറി. യൂത്ത് കോണ്‍ഗ്രസ് തൃപ്രങ്ങോട്ടൂര്‍ മണ്ഡലം സെക്രട്ടറി ഗോമാവുള്ളതില്‍സി കെ അശ്വിന്‍ കുമാറിന്റെ ബൈക്കാണ് പൂര്‍ണമായും നശിപ്പിച്ചത്. രാത്രി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു. വീടിനു മുന്നിലെ ഇടവഴിയിലേക്ക്തള്ളിക്കൊണ്ടു വന്ന് കേടുപാടുകള്‍ വരുത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. നേരത്തെ മത്തത്ത് അജേഷ്, കിഴക്കയില്‍ ഷിറോണ്‍ തുടങ്ങിയവര്‍ അശ്വിന്‍കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്നലെ വൈകീട്ട് നടന്ന പൊതുപരിപാടിയില്‍ അശ്വിന്‍കുമാറിന് ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പുത്തന്‍ ബൈക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് പി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി നിര്‍വാഹക സമിതിയംഗം വി സുരേന്ദ്രന്‍, ഡിസിസി ജനറല്‍ സെക്രട്ടറി  കെ പി സാജു, പി പി രാജന്‍, കെ പി ഹാഷിം, സി വി എ ജലീല്‍, ഷിബു പാലത്തായി, എം വി ഉത്തമന്‍, കെ ടി ശ്രീധരന്‍, പി വി കുഞ്ഞിക്കണ്ണന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day