|    Dec 10 Sat, 2016 12:47 am
FLASH NEWS

കോട്ടീഞ്ഞോയുടെ പരിക്ക് ഗുരുതരമല്ല

Published : 30th November 2016 | Posted By: SMR

ലിവര്‍പൂള്‍: ലിവര്‍പൂള്‍ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കോട്ടീഞ്ഞോയുടെ പരിക്ക് ഗുരുതരമല്ലെന്ന് ലിവര്‍പൂള്‍ വൃത്തങ്ങള്‍ മാധ്യമങ്ങളോട് അറിയിച്ചു. സണ്ടര്‍ലാന്റിനെതിരായ മല്‍സരത്തില്‍ കാലിന്റെ കുഴക്ക് പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണ കോട്ടീഞ്ഞോയെ സ്ട്രക്ച്ചറിലാണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടു പോയത്. എന്നാല്‍ കോട്ടീഞ്ഞോയുടെ പരിക്കില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും താരത്തിന് ആറ് ആഴ്ച വിശ്രമം അനുവദിച്ചിട്ടുണ്ട്. ജനുവരിയില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മില്‍ നടക്കുന്ന സൂപ്പര്‍ പോരില്‍ കോട്ടീഞ്ഞോക്ക് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോച്ച് ജെര്‍ഗന്‍ ക്ലോപ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day