|    Dec 10 Sat, 2016 12:44 am
FLASH NEWS

കോട്ടയത്തും പക്ഷിപ്പനി

Published : 31st October 2016 | Posted By: SMR

കോട്ടയം: ആലപ്പുഴയ്ക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആര്‍പ്പൂക്കര, അയ്മനം പഞ്ചായത്തുകളില്‍നിന്ന് ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയച്ച 12 സാംപിളുകളും പോസീറ്റിവാണെന്നു വ്യക്തമാക്കിക്കൊണ്ടുള്ള റിപോര്‍ട്ട് ഇന്നലെ വൈകുന്നേരത്തോടെയാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്കു ലഭിച്ചത്. ആലപ്പുഴയില്‍ സ്ഥിരീകരിച്ച എച്ച് 5 എന്‍ 8 ഇനത്തില്‍പ്പെട്ടതും മനുഷ്യരിലേക്കു പകരാത്തതുമായ പനിയാണു കോട്ടയത്തും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പക്ഷിപ്പനി ബാധിച്ച് ആര്‍പ്പൂക്കര, അയ്മനം, കുമരകം പഞ്ചായത്തുകളിലായി ഒരാഴ്ചയ്ക്കിടെ 3,125 താറാവുകളാണു ചത്തത്. ഇന്നലെ 293 താറാവുകള്‍ കൂടി ചത്തു. പരിശോധനാഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഇന്ന് ഉച്ചകഴിഞ്ഞു 3.30നു കലക്ടറേറ്റില്‍  കലക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തുടര്‍നടപടികള്‍ സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് താറാവുകള്‍ ചത്തുതുടങ്ങിയത്. ഇതേത്തുടര്‍ന്നു ചില കര്‍ഷകര്‍ ചത്ത താറാവുകളുടെ ശരീരസ്രവം ഉള്‍പ്പെടെ തിരുവല്ല മഞ്ഞാടിയിലെ ലാബോറട്ടറിയില്‍ പരിശോധനയ്ക്കു നല്‍കിയിരുന്നു. ഇവിടെനിന്നു വാക്കാല്‍ പക്ഷിപ്പനിയെന്നു പറഞ്ഞിരുന്നുവെങ്കിലും രേഖാമൂലം പരിശോധനാഫലം കിട്ടിയിരുന്നില്ല. തുടര്‍ന്ന് 12 സാംപിളുകള്‍ ശേഖരിച്ച് ഭോപ്പാലിലേക്ക് മൃഗസംരക്ഷണ വകുപ്പ് അയക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day