|    Dec 7 Wed, 2016 9:50 pm
FLASH NEWS

കോട്ടപ്പാടം പ്രദേശത്ത് പുലിയെ കണ്ടെന്ന്; നാട്ടുകാര്‍ ഭീതിയില്‍

Published : 9th November 2016 | Posted By: SMR

ആനക്കര:  കോട്ടപ്പാടം, മല അയ്യപ്പന്‍കുന്ന്, ചേറാന്‍ചിറ പ്രദേശം എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹം. കഴിഞ്ഞ ദിവസം കാലത്ത് ആറ് മണിയോടെ ചേറാന്‍ചിറ പ്രദേശത്ത് പുല്ലരിയാന്‍ പോയ മുച്ചിക്കൂട്ടത്തില്‍ കുഞ്ഞന്‍ ആണ് പുലിയെ ആദ്യമായി കണ്ടത്. തുടര്‍ന്ന് ഇയാള്‍ ബഹളം വച്ച് നാട്ടുകാരെ കൂട്ടിയതോടെ പുലി അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് വൈകീട്ട് അഞ്ച് മണിയോടെ ചോലയില്‍ ബൈജുവിന്റെ വീട്ടിനു പിന്നില്‍ കൂടി മുച്ചികൂട്ടത്തില്‍ ലിജീഷിന്റെ വീട്ടിനു സമീപത്തെ തൊഴുത്തിനു സമീപത്തെത്തിയതോടെ വീണ്ടും നാട്ടുകാര്‍ ഓടിയെത്തി ബഹളം വച്ചതിനാല്‍ അവിടുന്നും ഓടി മറയുകയായിരുന്നു.  കോട്ടപ്പാടം ചേറാന്‍ ചിറ, അയ്യപ്പന്‍കുന്ന്, ചോലയില്‍ പറമ്പ് പ്രദേശത്ത് ഇതിനുമുമ്പും പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചപ്പോള്‍ അവരും പുലിയുടെ സാധ്യത ഉറപ്പിച്ചിരിക്കുകയാണ്. വൈകാതെ പുലിക്കെണിയുമായി എത്തുമെന്നാണ് ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് തൃത്താല ആട് വളവിനു സമീപത്തു നിന്നും രണ്ടു വയസ്സ് പ്രായമുള്ള പുലിയെ പിടികൂടിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day