|    Dec 3 Sat, 2016 3:48 am
FLASH NEWS

കോടിയേരിയുടെ ക്വട്ടേഷനെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി

Published : 29th October 2016 | Posted By: SMR

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനാണെന്നു പറഞ്ഞ് ഗുണ്ടകള്‍ തന്നെ ഭീഷണിപ്പെടുത്തിയതായി, സിപിഎം നേതാവിനെതിരേ പോലിസില്‍ പരാതി നല്‍കിയ വ്യവസായി ജൂബി പൗലോസ്.
സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറിയും എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ വി എ സക്കീര്‍ ഹുസയ്ന്‍ ഒന്നാംപ്രതിയായുള്ള കേസില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കറുകപ്പള്ളി സിദ്ദീഖാണ് രണ്ടാംപ്രതി. തന്നെ തട്ടിക്കളയാന്‍ കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനുണ്ടെന്ന ഭീഷണിയാണ് ആദ്യം ലഭിച്ചതെന്നു ജൂബി പൗലോസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതികൂടിയായ കറുകപ്പള്ളി സിദ്ദീഖ് ആണ് ഭീഷണി മുഴക്കിയത്. പാലാരിവട്ടത്ത് വച്ച് ബലമായി കാറില്‍ കയറ്റി കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫിസില്‍ സക്കീര്‍ ഹുസയ്‌ന്റെ മുന്നിലെത്തിച്ചെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജൂബി പറയുന്നു.
സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലി ഉപേക്ഷിച്ചാണു  ജൂബി പൗലോസ് സ്വയംതൊഴില്‍ സംരംഭമായി  ഡയറി ഫാം തുടങ്ങിയത്. പാല്‍ വില്‍പന നന്നായി മുന്നേറിയതോടെ ബിസിനസ് പങ്കാളിയായി ഒപ്പം കൂടിയവര്‍ കരാര്‍ വ്യവസ്ഥ ലംഘിച്ചു. കോടതിയില്‍ കേസ് നടത്തി അനുകൂലവിധി നേടിയപ്പോഴാണ് എതിര്‍കക്ഷികള്‍ക്കുവേണ്ടി പാര്‍ട്ടിക്കാര്‍ രംഗത്തെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവ സ്ഥലങ്ങളിലെല്ലാം ജൂബിക്കൊപ്പമെത്തി പോലിസ് തെളിവെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day