|    Dec 9 Fri, 2016 10:56 pm
FLASH NEWS

കോടികളുടെ സ്വര്‍ണ ചിട്ടി തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

ചാലക്കുടി: സ്വര്‍ണം വാഗ്ദാനം ചെയ്ത് ചിട്ടി നടത്തി ജനങ്ങളെ പറ്റിച്ച് മൂന്ന് കോടിയിലേറെ രൂപ തട്ടിയെടുത്ത കേസ്സിലെ പ്രതിയെ അതിരപ്പിള്ളി പോലിസ് അറസ്റ്റ് ചെയ്തു. ചാലക്കുടി സ്വദേശി ചിറയത്ത് വീട്ടില്‍ ജോയി(48)യെയാണ് അതിരപ്പിള്ളി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എ നൗഷാദ് അറസ്റ്റ് ചെയ്തത്. ചാലക്കുടി കേന്ദ്രീകരിച്ച് പ്രതി ചിട്ടി നടത്തി ചിട്ടി വട്ടമെത്തുമ്പോള്‍ ചിട്ടി തുകയ്ക്കുള്ള സ്വര്‍ണമോ പണമോ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വരിക്കാരില്‍ നിന്നും ദിവസേന പത്ത് രൂപ മുതല്‍ ആയിരം രൂപവരെയായിരുന്നു ചിട്ടിപണമായി പിരിച്ചെടുത്തത്. ചിട്ടിപണം പിരിക്കുന്നതിനായി ഇരുപതോളം ജീവനക്കാരേയും നിയമിച്ചിരുന്നു. കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരില്‍ ഭൂരിഭാഗവും നിര്‍ധന കുടുംബങ്ങളിലെ സ്ത്രീകളായിരുന്നു. ചാലക്കുടി മേഖലയില്‍ നിന്നുമാത്രം രണ്ടായിരത്തി അഞ്ഞൂറോളം ആളുകളില്‍ നിന്ന് പണം പിരിച്ചെടുത്തിട്ടുണ്ട്. ചിട്ടി തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും നിര്‍ധനരായ വീട്ടമ്മമാരും ഓട്ടോഡ്രൈവര്‍മാരും വഴിയോര കച്ചവടക്കാരും തൊഴിലുറപ്പ് തൊഴിലുറപ്പ് സ്ത്രീകളുള്‍പ്പെടുന്നു. പുതുക്കാട്, കൊടുങ്ങല്ലൂര്‍, തിരൂര്‍, കൊറ്റനല്ലൂര്‍, കരൂപ്പടന്ന എന്നിവിടങ്ങളിലും ബ്രാഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി മേല്‍പറഞ്ഞ സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നു. തുടര്‍ന്ന് പൊള്ളാച്ചി, ഗോവ, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു. പ്രതിയുടെ അറസ്റ്റ് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ അതിരപ്പിള്ളി പോലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ച് കൂടിയിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനായി സ്വര്‍ണം ലഭിക്കുന്നതിന് ചിട്ടി ചേര്‍ന്നവരാണ് കബളിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day