|    Dec 10 Sat, 2016 12:22 pm

കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

കോതമംഗലം: കുപ്രസിദ്ധ കുഴല്‍പ്പണ ഇടപാടുകാരന്‍ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം വെള്ള വമ്പ്രം സ്വദേശി തച്ചങ്കോട് മുഹമ്മദ് റഫീഖ്(33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ 31 ന് രാവിലെ ആറിന് ശ്രീധരന്‍ താമസിച്ചിരുന്ന കുടമുണ്ടയിലെ വീട്ടില്‍ എട്ടംഗ സംഘം ഇന്നോവ കാറിലെത്തി മകന്‍ അരുണിനെ (30)തട്ടിക്കൊണ്ടു പോയെന്നാണ് കേസ്. ഇന്നോവ കാറും പോലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഈ കേസിലെ ഒന്നാം പ്രതി അന്‍വര്‍ സാദത്ത്, രണ്ടാം പ്രതി ഇപ്പോള്‍ പിടിയിലായ മുഹമ്മദ് റഫീഖ് എന്നിവരുടെ കോടിക്കണക്കിന് വരുന്ന കുഴല്‍പ്പണം രണ്ട് പ്രാവശ്യമായി കോടാലി ഗ്രീധരന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിന് വേണ്ടിയാണ് പ്രതികള്‍ ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയി വിലപേശാന്‍ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോയി മൈസൂരില്‍ ഒളിവില്‍ താമസിപ്പിച്ചിരുന്ന അരുണ്‍ ഇപ്പോള്‍ എവിടെയാണെന്ന് പ്രതിക്ക് അറിയില്ലെന്ന് പോലിസ് അറിയിച്ചു. ഇന്നലെ തൃശൂര്‍ കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിന് സമീപത്ത് വച്ച് പ്രതിയെ കോതമംഗലം പോലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോതമംഗലത്ത് പ്രതികള്‍ താമസിച്ച രണ്ട് സ്വകാര്യ ലോഡ്ജുകളില്‍ പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day