|    Dec 5 Mon, 2016 8:05 pm
FLASH NEWS

കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ട്‌പോയ സംഭവം: മൂന്നുപേര്‍ പിടിയില്‍

Published : 26th November 2016 | Posted By: SMR

കോതമംഗലം: കുപ്രസിദ്ധ കുഴല്‍പണ ഇടപാടുകാരന്‍ കോടാലി ശ്രീധരന്റെ മകനെ തട്ടിക്കൊണ്ട് പോയ കേസില്‍ മൂന്നുപേര്‍ കൂടി പോലിസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി തോട്ടക്കര അബ്ദുല്‍ റഫീക്ക്(35), കോഴിക്കോട് കൊടുവള്ളി അരിയില്‍ മുസ്തഫ(42), കോതമംഗലം രാമല്ലൂര്‍ സ്വദേശി ചക്കരക്കാട്ടില്‍ സിബി ചന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 31ന് രാവിലെ ആറിന് ശ്രീധരന്‍ താമസിച്ചിരുന്ന കുടമുണ്ടയിലെ വീട്ടില്‍ എട്ടംഗ സംഘം ഇന്നോവ കാറില്‍ എത്തി മകന്‍ അരുണിനെ(30) തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി മുഹമ്മദ് റഫീക്കിനെയും തട്ടിക്കൊണ്ട് പോവാന്‍ ഉപയോഗിച്ച ഇന്നോവക്കാറും പോലിസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ കേസിലെ ഒന്നാം പ്രതി അന്‍വര്‍ സാദത്ത് നേരത്തേ പിടിയിലായ രണ്ടാം പ്രതി മുഹമ്മദ് റഫീക്ക് എന്നിവരുടെ കോടിക്കണക്കിനു വരുന്ന കുഴല്‍പണം രണ്ടു പ്രാവശ്യമായി കോടാലി ശ്രീധരന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തിരുന്നു. ഈ പണം തിരികെ വാങ്ങുന്നതിനുവേണ്ടിയാണ് പ്രതികള്‍ ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോയി വിലപേശാന്‍ ശ്രമിച്ചത്. കോതമംഗലം സ്വദേശി രാമല്ലൂര്‍ ചക്കരക്കാട്ടില്‍ സിബി ചന്ദ്രന്‍ കോഴിക്കോട്ടുകാരായ പ്രതികള്‍ക്ക് കോതമംഗലത്ത് ലോഡ്ജില്‍ താമസ സൗകര്യം ഒരുക്കി കൊടുത്തതടക്കം സഹായം ചെയ്ത് കൊടുത്തതിനാണ് പിടിയിലായത്. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്ന് പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day