|    Dec 7 Wed, 2016 1:22 am
FLASH NEWS

കോടതി സമുച്ഛയത്തിലെ ഒളികാമറ; പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം

Published : 19th November 2016 | Posted By: SMR

തൊടുപുഴ: ജില്ലാ കോടതി സമുച്ഛയത്തിലെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം. ഒളികാമറ പിടിച്ചെടുത്ത അന്ന് തന്നെ കാമറ സ്ഥാപിച്ചത് കോടതി ജീവനക്കാരനായ ചേര്‍ത്തല പട്ടണക്കാട് സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതി താമസിച്ച വാടക വീട്ടില്‍ നടത്തിയ തിരച്ചിലില്‍ തെളിവുകളും ലഭിച്ചിരുന്നു. പിടിച്ചെടുത്ത കാമറയിലും പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു.പ്രതിക്ക് കാമറ നല്‍കിയ ഓണ്‍ലൈന്‍ വ്യാപാരിയും പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞു. സംഭവം നടന്ന് നാലു ദിവസം പിന്നിട്ടിട്ടും യാതൊരു പുരോഗതിയും ഇല്ലെന്നാണ് ആക്ഷേപം. പ്രതിക്കെതിരേ കേസ് പോലും ചാര്‍ജ് ചെയ്തിട്ടില്ല. ഒളികാമറ സ്ഥാപിച്ച സംഭവത്തിന്റെ പേരില്‍ മാത്രമാണ് കേസ് എടുത്തിരിക്കുന്നത്. നിസാര വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ പിടികൂടാത്തതില്‍ കോടതിയിലെ വനിതാ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. സിഐയുടെ നിര്‍ദേശ പ്രകാരം ഇന്നലെ പുലര്‍ച്ചെ പ്രതിയുടെ വീട്ടില്‍ പോയെങ്കിലും വീട് അടച്ചിട്ട നിലയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 24 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day