|    Dec 3 Sat, 2016 7:13 pm
FLASH NEWS

കോടതി വിധി തള്ളി; പച്ചക്കണ്ണുകാരിയെ പാകിസ്താന്‍ നാടുകടത്തില്ല

Published : 7th November 2016 | Posted By: SMR

ഇസ്‌ലാമാബാദ്: നാഷനല്‍ ജിയോഗ്രാഫിക് മുഖചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ ഷര്‍ബത് ബീബിയെ നാടുകടത്തേണ്ടതില്ലെന്ന് പാക് തീരുമാനം. അഫ്ഗാന്‍ സ്വദേശിയായ ബീബിയെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കിയ കുറ്റത്തിനാണ് പാകിസ്താനില്‍ അറസ്റ്റ് ചെയ്തത്.
മാനുഷിക പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്നാണു വിവരം. ബീബിയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇവരുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ സ്റ്റീവ് മക്കുറിയും പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയനേതാവുമായ ഇമ്രാന്‍ ഖാനും രംഗത്തുവന്നിരുന്നു.
അഫ്ഗാനുമായുള്ള നല്ല ബന്ധം പരിഗണിച്ചും 43കാരിയോടുള്ള രാജ്യത്തിന്റെ മനുഷ്യത്വപരമായ നടപടിയെന്ന നിലയിലുമാണ് നാടുകടത്തലില്‍നിന്ന് പിന്‍മാറുന്നതെന്ന് പാക് തീരുമാനം വിശദീകരിച്ച് ഓഫിസര്‍ ഷൗക്കത്ത് യൂസഫ്‌സായ് പറഞ്ഞു.
കുറ്റക്കാരിയെന്നു കണ്ടെത്തിയ ബീബിക്ക് പെഷാവറിലെ പ്രത്യേക കുടിയേറ്റ വിരുദ്ധ കോടതി നാടുകടത്തലിനു പുറമെ 15 ദിവസത്തെ ജയില്‍വാസവും 1,10,000 പാക് രൂപ പിഴശിക്ഷയും വിധിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day