|    Dec 8 Thu, 2016 3:43 am
FLASH NEWS

കോടതി ഉത്തരവ് നടപ്പാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റിനെ ആക്രമിച്ചു

Published : 22nd October 2016 | Posted By: SMR

കഴക്കുട്ടം: കോടതി ഉത്തരവ് നടപ്പാക്കിയതിന് പഞ്ചായത്ത് പ്രസിഡന്റിന് നേരേ സുഹൃത്തിന്റെ ആക്രമണം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ വാഹിദി (65) നെ പുത്തന്‍തോപ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റാമുക്ക് പള്ളിയില്‍ നിന്നും ജുമാ നമസ്‌ക്കാരം കഴിഞ് പുറത്തിറങ്ങുമ്പോഴാണു സുഹൃത്തായ ചിറ്റാറ്റ്മുക്കു സ്വദേശി അബ്ദുല്‍ കരീം (68) ആക്രമിച്ചത്. മര്‍ദ്ധനത്തില്‍ പ്രസിഡന്റിന് മുഖത്ത് പരിക്കേറ്റു. വര്‍ഷങ്ങളായി അനധികൃതമായി ഖരീം കൈയടക്കിവെച്ചിരുന്ന പഞ്ചായത്ത് വക ഭൂമി കോടതി ഉത്തരവിനെ തുടര്‍ന്ന് അധികൃതര്‍ ദിവസങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലിസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് കഴക്കൂട്ടം പോലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇയ്യാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയും പ്രസിഡന്റിനെതിരെ പോലിസില്‍ പരാതി നല്‍കിയതായാണ് സൂചന. ചിറ്റാറ്റമുക്ക് ജങ്ഷനില്‍ വര്‍ഷങ്ങളായി പഞ്ചായത്ത് ഭൂമി കൈയടക്കി കച്ചവടം നടത്തിവരികയായിരുന്നു അബദുല്‍ കരീം. മാറി മാറി വരുന്ന ഭരണ സമിതികള്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കരീം കോടതിയില്‍ കേസ് കൊടുത്തു. എന്നാല്‍ പഞ്ചായത്തിന് അനുകൂലമായി വിധി വന്നു. ഇതേതുടര്‍ന്ന് ഒരു മാസത്തിന് മുമ്പ് ഒഴിയാന്‍ നോട്ടിസ് നല്‍കിയിട്ടും ഒഴിയാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ജീര്‍ണ്ണാവസ്ഥയിലായിരുന്ന കട ഇടിച്ച് നിരത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day