|    Dec 4 Sun, 2016 11:36 am

കോടതിയലക്ഷ്യം: നാല് സിപിഎമ്മുകാര്‍ കുറ്റക്കാരെന്ന് സുപ്രിംകോടതി

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ രാജസ്ഥാനില്‍ നിന്നുള്ള നാല് സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് സുപ്രിംകോടതി. തൊഴിലാളി സംഘടനാ നേതാവിന്റെ കൊലപാതകക്കേസിലെ പ്രതികളെ വെറുതെവിട്ട രാജസ്ഥാന്‍ ഹൈക്കോടതി വിധിയെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സിപിഎം പ്രവര്‍ത്തകരെ കുറ്റക്കാരെന്നു കണ്ടെത്തിയത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവില്‍ ജുഡീഷ്യറിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാനും അപഹസിക്കാനും ആരെയും അനുവദിക്കില്ലെന്ന് ജസ്റ്റിസുമാരായ അനില്‍ ആര്‍ ദവെയും എല്‍ നാഗേശ്വരറാവുവും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 2001ല്‍ കൊലപാതകക്കേസ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി നടപടിയെ വിമര്‍ശിക്കുന്നതിനിടെ സമ്പന്നരോട് കോടതി പക്ഷപാതിത്വം കാണിച്ചെന്ന് ഇവര്‍ പറഞ്ഞിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയെങ്കിലും ഇവര്‍ക്കു സുപ്രിംകോടതി തടവുശിക്ഷ വിധിച്ചില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day