|    Dec 4 Sun, 2016 9:46 pm
FLASH NEWS

കോടതിക്കെട്ടിടത്തിന്റെ ശുചിമുറിയില്‍ ഒളികാമറ ഓപറേഷന്‍’

Published : 16th November 2016 | Posted By: SMR

തൊടുപുഴ:മുട്ടത്തെ ഇടുക്കി ജില്ലാ കോടതിയിലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ കോംപ്ലക്‌സിലെ  ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ബാത്ത് റൂമില്‍ കയറിയ വനിതാ ജീവനക്കാരിയാണ് തോര്‍ത്തില്‍ പൊതിഞ്ഞു ഫ്ഌഷ് ടാങ്കിനു മുകളില്‍ വച്ചിരുന്ന നിലയില്‍ പെന്‍ കാമറ കണ്ടെത്തിയത്. ഉടന്‍ തന്നെ മജിസ്‌ട്രേറ്റിനെ വിവരമറിയിച്ചു. മജിസ്‌ട്രേറ്റ് അറിയിച്ചതനുസരിച്ച് മുട്ടം പോലിസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയില്‍ എടുത്തു. പോലിസ് വിവരമറിയിച്ചതനുസരിച്ച് ഇടുക്കിയില്‍ നിന്നും ഫിംഗര്‍പ്രിന്റ് വിദഗ്ധരും സൈബര്‍ സെല്ലും സ്ഥലത്തെത്തി പരിശോധന നടത്തി. ഫിംഗര്‍പ്രിന്റ് പരിശോധനയില്‍ വിരലടയാളം ലഭിച്ചതായി പോലിസ് അറിയിച്ചു.മുട്ടം പോലിസ് ഇതു സംബന്ധിച്ച്  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day