|    Dec 5 Mon, 2016 7:50 am

കോക്കനട്ട ്ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ഷെയര്‍ ഹോള്‍ഡേഴ്‌സ് പ്രക്ഷോഭത്തിലേക്ക്

Published : 10th November 2016 | Posted By: SMR

കോഴിക്കോട്: നാളികേര വികസന ബോര്‍ഡിന്റെ താല്‍പ്പര്യത്തില്‍ രൂപീകരിച്ച കോഴിക്കോട് കോക്കനറ്റ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിലെ ഷെയര്‍ ഹോള്‍ഡേഴ്‌സ് പ്രക്ഷോഭത്തിലേക്ക്. കമ്പനിയില്‍ വ്യാപകമായ അഴിമതിയും സാമ്പത്തിക ക്രമക്കേടുകളുമാണ് നടക്കുന്നതെന്ന് സമിതി ആരോപിച്ചു. പ്രഖ്യാപിത മൂലധനം നാലുകോടി രൂപയായി. 2014 ജനുവരിയില്‍ ഏകീകരിക്കപ്പെട്ട കമ്പനിയുടെ ഇപ്പോഴത്തെ അടച്ചു തീര്‍ത്ത മൂലധനം ഒരു കോടി അറുപതു ലക്ഷം രൂപയാണ്. കോഴിക്കോട് ബ്ലോക്ക്, കുന്ദമംഗലം, തലക്കുളത്തൂര്‍, കോരപ്പുഴ, ചക്കിലോട്, പട്ടര്‍പാലം, ചേളന്നൂര്‍, കുരുവട്ടൂര്‍, സുരക്ഷ ഓമശ്ശേരി അഗ്രിമ കാക്കൂര്‍, എന്നീ ഫെഡറേഷനുകളിലെ  കര്‍ഷകരാണ് കമ്പനിയിലെ ഓഹരി ഉടമകള്‍.കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറും ചേര്‍ന്ന് കമ്പനിയുടെ അക്കൗണ്ടില്‍ വന്‍ തിരിമറി നടത്തുകയും സാമ്പത്തിക ക്രമക്കേടിന്റെ ഭാഗമായി 44 ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക് വേണ്ടപ്പെട്ടവരുടെ പേരില്‍  കമ്പനിയില്‍ ഓഹരിയെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് അംഗങ്ങള്‍ ആരോപിച്ചു.തിരിമറി നടത്തിയ പണം  ഉപയോഗിച്ച് എടുത്ത ഓഹരികള്‍ അടച്ചുതീര്‍ത്ത മൂലധനമായി കാണിച്ച് വ്യാജ രേഖയുണ്ടാക്കി സര്‍ക്കാരില്‍ നിന്ന് 50 ലക്ഷം രൂപയുടെ ഇക്യുറ്റി ഗ്രാന്റും കമ്പനി നേടിയെടുത്തു. അതുകൊണ്ടുതന്നെ തങ്ങളുടെ ഓഹരി നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ ഓഹരി തുകകള്‍ അന്യാധീനപ്പെടാതെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയ്യാറാവണമെന്ന് കമ്പനി ഡയറക്ടര്‍ ശ്രീനിവാസന്‍ നായര്‍, എന്‍ വി ബാലന്‍, മുഹമ്മദ്, ബിജുരാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day