|    Dec 9 Fri, 2016 3:07 pm
FLASH NEWS

കോംട്രസ്റ്റ് വീവിങ് ഫാക്്ടറിയുടെ സ്ഥലം പോലിസ് സഹായത്തോടെ ഏറ്റെടുക്കും

Published : 3rd November 2016 | Posted By: SMR

കോഴിക്കോട്: പ്യൂമീസ് പ്രൊപ്പര്‍ട്ടിസിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കോമണ്‍വെല്‍ത്ത് ട്രസ്റ്റ് ഇന്ത്യയുടെ കോംട്രസ്റ്റ് വീവിങ് ഫാക്ടറിയുടെ സ്ഥലം പോലിസ് സഹായത്തോടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതായി പ്യൂമിസ് പ്രൊജക്റ്റ് ആന്‍ഡ് പ്രൊപ്പര്‍ട്ടീസ് മാനേജിങ് ഡയറ്കടര്‍ കെ പി മുഹമ്മദ് അലി. പുരാവസ്തു മൂല്യമുള്ളതായി കരുതപ്പെടുന്ന പ്രധാന കെട്ടിടവും 93 സെന്റ് സ്ഥലവും ഇപ്പോഴും കോംട്രസ്റ്റിന്റെ കൈവശമാണെന്നും അദ്ദേഹം അറിയിച്ചു. പ്യൂമിസ് കമ്പനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 1.63 ഏക്കര്‍ സ്ഥലവും കെട്ടിടവുമാണ്. പ്യൂമിസിന്റെ സ്വന്തം സ്ഥലത്തുള്ള തറികള്‍ കോംട്രസ്റ്റിന്റെ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനെയാണ് ചിലര്‍ തടയുന്നത്. ഹൈക്കോടതിയുടെ ഉത്തരവ് ഉള്ളതിനാല്‍ തറികള്‍ മാറ്റാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. കെട്ടിടത്തിന്റെ നികുതി കൊടുക്കുന്നതും സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ളവരെയും സ്ഥലത്തേക്ക് കയറാന്‍ അനുവദിക്കാത്ത തൊഴിലാളികളുടെ നടപടി നീതീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധി കാരണങ്ങളാല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കോംട്രസ്റ്റ് വീവിങ് ഫാക്റ്ററിയെ മാനേജ്‌മെന്റിന്റെ ഉടമ്പടികള്‍ സമ്മതിച്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫാകടറിയുടെ പരിസരത്തേക്ക് കയറാന്‍ പോലും തൊഴിലാളികള്‍ സമ്മതിക്കുന്നില്ല. ഭൂമാഫിയ എന്നു പറഞ്ഞാണ് തടയുന്നത്. കോംട്രസ്റ്റ് ഫാക്റ്ററി മാനേജ്‌മെന്റ് ഫെഡറല്‍ ബാങ്കില്‍ നിന്നും എടുത്ത പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ 2010ല്‍ സര്‍ഫാസി ആക്ട് പ്രകാരം കോംട്രസ്റ്റിന്റെ സ്വത്തുക്കള്‍ മുഴുവനും ഏറ്റെടുക്കുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. മാനാഞ്ചിറ, പുതിയറ, ഫറോക്ക്, പാലക്കാട്, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കമ്പനിക്കുള്ള സ്വത്തുക്കള്‍ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് പ്യൂമിസ് പ്രൊജക്റ്റ് ആന്റ് പ്രൊപ്പര്‍ട്ടീസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന എന്‍ആര്‍ഐ കമ്പനിയുടെ പേരില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 1.63 ഏക്കര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നത്. 21 കോടി രൂപ ചെലവാക്കിയതിനു പുറമെ വരാന്‍ പോവുന്ന കെട്ടിട സമുച്ചയത്തിന്റെ 16 ശതമാനം അവകാശം കോംട്രസ്റ്റിന് നല്‍കിയിട്ടുണ്ട്. പ്യൂമിസ് നല്‍കിയ പണമുപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ബാധ്യത തീര്‍ക്കുകയും തൊഴിലാളികളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം പിരിഞ്ഞുപോവാനുള്ള പദ്ധതി നടപ്പാക്കുകയും ചെയ്തിരുന്നു. 70 ശതമാനം തൊഴിലാളികള്‍ പിരിഞ്ഞുപോയെങ്കിലും ചുരുക്കം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്‍ പി സി അബൂബക്കര്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day