|    Dec 8 Thu, 2016 1:23 pm
FLASH NEWS

കോംഗോയില്‍ സ്‌ഫോടനം: ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്ക്

Published : 9th November 2016 | Posted By: SMR

കിന്‍ഷാസ: കോംഗൊയിലുണ്ടായ സ്‌ഫോടനത്തില്‍ യുഎന്‍ സമാധാന സേനയിലെ 32 ഇന്ത്യന്‍ സംഘാംഗങ്ങള്‍ക്കു പരിക്ക്. കെയ്‌ഷേറിന് സമീപം പടിഞ്ഞാറന്‍ ഗോമയിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് യുഎന്‍ ദൗത്യസംഘം അറിയിച്ചു. സ്‌ഫോടനത്തില്‍ ഒരു കുട്ടി മരിച്ചിട്ടുണ്ട്. ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് ഗോമയിലെ പള്ളി ഇമാം ഇസ്മാഈല്‍ സലൂമുവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 18,000 സമാധാന സേനാംഗങ്ങളെ കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും രൂക്ഷമായ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ വിവിധ മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. 1996-2003 കാലയളവില്‍ നടന്ന ഏറ്റുമുട്ടലുകളില്‍ ദശലക്ഷം പേരാണ് കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day