|    Dec 3 Sat, 2016 10:05 am
FLASH NEWS

കൊളംബിയ: ഫാര്‍ക് വിമതരുമായി വീണ്ടും സമാധാനക്കരാര്‍

Published : 14th November 2016 | Posted By: SMR

ബൊഗോട്ട: കൊളംബിയയില്‍ സര്‍ക്കാരും ഫാര്‍ക് വിമതരും പുതിയ സമാധാനക്കരാര്‍ പ്രഖ്യാപിച്ചു. നേരത്തെ ധാരണയിലെത്തിയ സമാധാനക്കരാര്‍ ഹിതപരിശോധനയില്‍ തള്ളപ്പെട്ട് ആറാഴ്ചയ്ക്കുശേഷമാണു പുതിയ കരാര്‍. ക്യൂബയുടെയും നോര്‍വേയുടെയും മധ്യസ്ഥതയില്‍ നാലു വര്‍ഷത്തെ ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു നേരത്തേ സമാധാനക്കരാറില്‍ എത്തിയത്. കരാര്‍ ഫാര്‍ക് വിമതര്‍ക്ക് അനുകൂലമാണെന്നാരോപിച്ചായിരുന്നു ജനങ്ങള്‍ തള്ളിയത്. എന്നാല്‍ ഇപ്പോള്‍ പുതുക്കിയ കരാര്‍ ഹിതപരിശോധനയ്ക്കു വയ്ക്കില്ലെന്നാണു സൂചന. എന്നാല്‍ കോണ്‍ഗ്രസ്സില്‍ പാസാവേണ്ടതുണ്ട്. കൊളംബിയയില്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി പുതിയ കരാറിലെത്തിയതായും കൂടുതല്‍ വ്യക്തത വരുത്തുകയും പുതിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും ഇരുവിഭാഗങ്ങളും സംയുക്തമായപ്രസ്താവനയില്‍ വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ അതിജീവിക്കാന്‍ കഴിയുന്നതാണു കരാറെന്നു വിഷയം കൈകാര്യം ചെയ്യുന്ന ഹുംബെര്‍ട്ടോ ഡീ താ കല്ലേ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈയാഴ്ച അവസാനത്തോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണു കരുതുന്നത്. ഫാര്‍കിന്റെ മുഴുവന്‍ സമ്പാദ്യവും ഇരകളുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കുന്നതിന് ഉപയോഗിക്കണമെന്നായിരുന്നു നേരത്തേ ഉയര്‍ന്ന ആവശ്യം. അരനൂറ്റാണ്ടോളം കൊളംബിയയില്‍ സായുധാക്രമണം തുടര്‍ന്നുപോന്ന ഫാര്‍ക് വിമതര്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി സര്‍ക്കാരുമായി വെടിനിര്‍ത്തല്‍ കരാറിലാണ്. ഫാര്‍ക് വിമതരുമായുള്ള സമാധാനക്കരാറിനു ശ്രമിച്ചതിന് പ്രസിഡന്റ് ജുവാന്‍ മാന്വല്‍ സാന്‍തോസിന് ഈ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day