|    Dec 10 Sat, 2016 10:27 am

കൊല്‍ക്കത്ത-ചെന്നൈ പോര് സമനിലയില്‍ (1-1)

Published : 21st November 2016 | Posted By: SMR

ചെന്നൈ: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന ചാംപ്യന്‍മാരുടെ പോരാട്ടം സമനിലയില്‍ കലാശിച്ചു.നിലവിലെ ജേതാക്കളായ ചെന്നൈയ്ന്‍ എഫ്‌സിയും പ്രഥമ ചാംപ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള മല്‍സരമാണ് 1-1നു സമനിലയില്‍ പിരിഞ്ഞത്.
39ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഗോളില്‍ കൊല്‍ക്കത്തയാണ് ആദ്യം മുന്നിലെത്തിയത്. വലതുവിങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ പ്രീതം കോട്ടല്‍ ന ല്‍കിയ ക്രോസ് ഗോളി കരണ്‍ജിത്ത് സിങിനെ നിസ്സഹായനാക്കി പോസ്റ്റിഗ ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
രണ്ടാംപകുതിയില്‍ ഗോള്‍ മടക്കാന്‍ ചെന്നൈക്ക് ചില അവസരങ്ങള്‍ ലഭിച്ചു. ഒടുവില്‍ 77ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ഡേവിഡ് സൂച്ചിയിലൂടെ ചെന്നൈ സമനില ഗോള്‍ നേടി. ഏലി സാബിയ നല്‍ കിയ ക്രോസ് ഹെഡ്ഡറിലൂടെയാണ് സൂച്ചി വലയ്ക്കുള്ളിലാക്കിയത്. സമനിലയില്‍ പിരിയേണ്ടിവന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ്, പൂനെ എന്നിവരെ പിന്തള്ളി കൊല്‍ക്കത്ത മൂന്നാംസ്ഥാനത്തേക്കുയര്‍ന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day