|    Dec 11 Sun, 2016 3:25 pm
FLASH NEWS

കൊല്‍ക്കത്തയില്‍ കൊമ്പന്‍മാര്‍ക്ക് സമനില

Published : 30th November 2016 | Posted By: SMR

കൊല്‍ക്കത്ത:ഐഎസ്എല്‍ ഫുട്‌ബോളില്‍ ഇന്നലെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ കരുത്തരായ കേരള ബ്ലാസ്‌റ്റേഴ്‌സ് – അത്‌ലറ്റികോ ഡി കൊല്‍ക്കത്ത മല്‍സരം 1-1 സമനിയില്‍ കലാശിച്ചു. ആദ്യ പകുതിയില്‍ത്തന്നെ ഇരു ഗോളുകളും പിറന്ന മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി സി കെ വിനീതും കൊല്‍ക്കത്തക്കായി ഹെല്‍ഡര്‍ പോസ്റ്റിഗയുമാണ് ഗോള്‍ നേടിയത്.
ബ്രസീലില്‍ വിമാനാപകടത്തില്‍ മരണപ്പെട്ട ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ആദരവ് അര്‍പ്പിച്ച ശേഷമാണ് ടീമുകള്‍ കളത്തിലിറങ്ങിയത്.     കൊല്‍ക്കത്തയെ കീഴടക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ  മുന്നേറ്റനിരയില്‍ സികെ വിനീതിനും മുഹമ്മദ് റാഫിക്കും ബെല്‍ഫോര്‍ട്ടിനും ആദ്യ പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചു.
മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ ബെല്‍ഫോര്‍ട്ടിന് ഫൗള്‍ ചെയ്തതിന് റഫറി വാണിങ്ങ് ചെയ്തു. ഇരു ടീമുകളും ആക്രമണ ശൈലിയിലാണ് തുടക്കം മുതലേ മുന്നേറിയത്. മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കൊല്‍ക്കത്തയുടെ ഹാവി ലാറ മികച്ച മുന്നേറ്റം നടത്തിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. മെഹ്താക്കിന്റെ പന്തില്‍ ജിംഗന്‍ മികച്ച ഹെഡറിലൂടെ ഗോള്‍വലകുലുക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.   എട്ടാം മിനിറ്റില്‍ കൊല്‍ക്കത്തന്‍ താരങ്ങളെ ഞെട്ടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് വല കുലുക്കി കരുത്തുകാട്ടി. ബെല്‍ഫോര്‍ട്ടിന്റെ ക്രോസിനെ മലയാളിത്താരം സി കെ വിനീതാണ് ഗോളാക്കിയത്. കൊല്‍ക്കത്തന്‍ ഗോള്‍ കീപ്പറുടെ പിഴവിനെ മികച്ച ഹെഡറിലൂടെ വിനീത് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ വിനീത് മൂന്നാം സീസണില്‍ നാലു ഗോളുകള്‍ സ്വന്തമാക്കി. മു   ന്നേറ്റനിരയില്‍ ബെല്‍ഫോര്‍ട്ട് മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിനായി കാഴ്ചവെച്ചത്. സ്വന്തം തട്ടകത്തില്‍ തുടക്കത്തിലേ ഗോള്‍വഴങ്ങേണ്ടി വന്ന കൊല്‍ക്കത്തന്‍ താരങ്ങള്‍ ഗോള്‍മടക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഒടുവില്‍ മല്‍സരത്തിന്റെ 18ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ കീറിമുറിച്ച് കൊല്‍ക്കത്ത സമനില ഗോള്‍ സ്വന്തമാക്കി. ഹെല്‍ഡര്‍ പോസ്റ്റിഗയുടെ മനോഹരമായ ക്രോസിനെ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ സ്റ്റീഫന്‍ പിയേഷ്‌സനാണ് കൃത്യമായ വലയിലെത്തിച്ചത്. മല്‍സരത്തില്‍ ഇരു ടീമും 1-1 സമനില പാലിച്ചപ്പോള്‍ മല്‍സരത്തിന്റെ ആവേശവും ഇരട്ടിച്ചു. ഗോള്‍ നേട്ടത്തോടെ കൂടുതല്‍ കരുത്തുകാട്ടിയ കൊല്‍ക്കത്തക്കുവേണ്ടി ജോസു മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിര താരം സന്ദേഷ് ജിങ്കന്റെ കൃത്യമായ ഇടപെടല്‍ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചു. കൊല്‍ക്കത്തന്‍ താരം റൂയിഡാസിന്റെ ക്രോസിനെ പോസ്റ്റിക കൃത്യമായി കണക്ട് ചെയ്‌തെങ്കിലും മെഹ്താബ് ഹുസൈന്റെ പ്രതിരോധത്തില്‍ തട്ടി പന്തകന്നു.
29ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കോര്‍ണര്‍കിക്ക് ലഭിച്ചെങ്കിലും ഗോളിലേക്കെത്തിക്കാനായില്ല. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി വിനീത് മനോഹരമായ റിവേഴ്‌സ് ബൈസിക്കിള്‍ കിക്കെടുത്തെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. മല്‍സരം ആവേശകരമായി മുന്നോട്ടുപോയപ്പോള്‍ ബെല്‍ഫോര്‍ട്ടിനെ ഫൗള്‍ചെയ്തതിന് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഫലം കണ്ടില്ല.
കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് ഫൗള്‍ ചെയ്തതിന് കൊല്‍ക്കത്തക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. മല്‍സരം ആദ്യ പകുതിയുടെ അവസാനത്തിലേക്ക് കടന്നപ്പോള്‍ ഇരു ടീമുകളും ലീഡിനായി മല്‍സരിച്ച് കളിച്ചു. കൊല്‍ക്കത്തന്‍ താരം അവിനാഷ് ലെഫ്റ്റ് വിങ്ങില്‍നിന്നും നല്‍കിയ സൂപ്പര്‍ പാസിനെ പോസ്റ്റിഗയ്ക്ക് കണക്ട് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സ് ഗോളിക്ക് ഭീഷണിയായില്ല.   ആദ്യ പകുതിയില്‍ 1-1 സമനിലയുമായാണ് ഇരു ടീമുകളും കളം പിരിഞ്ഞത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ ബ്ലാസ്റ്റേഴ്‌സ് താരം മെഹ്താബ് ഹുസൈന് മഞ്ഞക്കാര്‍ഡും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മല്‍സരത്തില്‍നിന്ന് സസ്‌പെന്‍ഷനും നല്‍കി. പന്തുമായി മുന്നേറ്റം കാഴ്ചവെച്ച വിനീതിനെ ഫൗള്‍ചെയ്തതിന് ഇയാന്‍ ഹ്യൂമിന് മഞ്ഞക്കാര്‍ഡ് ലഭിച്ചു. 69ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ അപകടകരായ മുന്നേറ്റം ഗോളെന്നുറപ്പിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗോളായില്ല. 77ാം മിനിറ്റില്‍ റാഫിയുടെ ഷോട്ടിനെ പ്രീതം കോട്ടല്‍ കൈമുട്ടുകൊണ്ട് തടുത്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല.ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 1-1 സമനിലയുമായാണ് ഇരു ടീമുകളും മൈതാനം വിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക