|    Dec 11 Sun, 2016 5:22 pm
FLASH NEWS

കൊല്‍ക്കത്തന്‍ ടീമിന് ഫോര്‍ലാന്‍ ഷോക്ക്

Published : 26th October 2016 | Posted By: SMR

കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്നലെ നടന്ന അത്‌ലറ്റികോ ഡി കൊല്‍ക്കത്ത- മുംബൈ സിറ്റി എഫ്‌സി ക്ലാസിക്കല്‍ പോരാട്ടത്തില്‍ മുംബൈ സിറ്റിക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈ ആതിഥേയരായ കൊല്‍ക്കത്തയെ മുട്ടു കുത്തിച്ചത്. കളിയുടെ 79ാം മിനിറ്റില്‍ ഉറുഗ്വോയുടെ സൂപ്പര്‍താരം ഡിയാഗോ ഫോര്‍ലാനാണ് മുംബൈയ്ക്കായി വലകുലുക്കിയത്.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ജയത്തോടെ സീസണിലെ തലപ്പത്തെത്താന്‍ ഫോം മല്‍സരത്തിനിറങ്ങിയ കൊല്‍ക്കത്തക്ക് ചുവടു പിഴച്ചു. കളിയുടെ ആദ്യം മുതലേ കളം നിറഞ്ഞാടിയ മുംബൈ യെ ഗോളടിപ്പിക്കാതെ ആദ്യ പകുതിയില്‍ കൊല്‍ക്കത്ത പിടിച്ചുനിര്‍ത്തി.
രണ്ടാം പകുതിയില്‍ എതിര്‍ഗോള്‍മുഖത്ത് അക്രമിച്ചു കളിച്ച മുംബൈയോട് പിടിച്ചുനില്‍ക്കാന്‍ കൊല്‍ക്കത്തക്കായില്ല. കൊല്‍ക്കത്തന്‍ പ്രതിരോധനിരയെ കീറി മുറിച്ചുകൊണ്ട് 79ാം മിനിറ്റില്‍ ഫോര്‍ലാന്‍ ലക്ഷ്യം കണ്ടു. മൈതാനത്തില്‍ മാന്ത്രിക ഫുട്‌ബോള്‍ കാഴ്ചവെച്ച മുംബൈ താരങ്ങള്‍ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്.ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക