|    Dec 4 Sun, 2016 3:43 pm

കൊല്ലപ്പെട്ട സൈനികനു മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് കുടുംബം

Published : 25th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് വീരമൃത്യു വരിച്ച സൈനികന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് ബിഎസ്എഫ് ജവാന്റെ കുടുംബം.
പാക്ക് അധീന കശ്മീരില്‍ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ആദ്യ സൈനികനായ ഗുര്‍നം സിങിന്റെ കുടുംബമാണ് അദ്ദേഹത്തിന് ശരിയായ വൈദ്യസഹായം ലഭ്യമാക്കിയില്ലെന്ന ആരോപണം ഉന്നയിച്ചത്. ഗുര്‍നമിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കുണ്ടായിരുന്നിട്ടും അദ്ദേഹത്തിനെ സംസ്ഥാനത്തിന് പുറത്ത് ഞരമ്പ്‌രോഗ വിദഗ്ധന്റെ ചികില്‍സ ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് സൈനികന്റെ സഹോദരന്‍ മന്‍ജീത്‌സിങ് പറഞ്ഞു.
ജമ്മുവിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് (ജിഎംസി) ഹോസ്പിറ്റലിലാണ് അദ്ദേഹത്തെ ചികില്‍സിച്ചത്. ഗുര്‍നമിനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ജിഎംസിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ രജീന്ദര്‍ താപ്പയും സ്ഥിരീകരിച്ചു.
സൈനികന്റെ തലയില്‍ വെടിയുണ്ട തറച്ചിരുന്നു. അദ്ദേഹത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ഐസിയുവിലാണ് പരിചരിച്ചതെന്നും എയിംസിലേക്ക് മാറ്റി മികച്ച ചികില്‍സ ലഭ്യമാക്കാന്‍ കുടുംബം  ആവശ്യപ്പെട്ടിരുന്നെന്നും മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു.
ബിഎസ്എഫിന് സ്വന്തമായി ഹോസ്പിറ്റലും ഡോക്ടര്‍മാരും ഉണ്ടായിരുന്നുവെങ്കില്‍ തന്റെ മകന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് സൈനികന്റെ പിതാവ് കുല്‍ബീര്‍ സിങ് പറഞ്ഞു. ജവാന്‍മാര്‍ക്കു നല്ല ആശുപത്രി നിര്‍മിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്പ പുര സെക്ടറില്‍ വെള്ളിയാഴ്ച പാക്ക് സേന നടത്തിയ വെടിവയ്പിലാണ് ഗുര്‍നം സിങിന് പരിക്കേറ്റത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 83 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day