|    Dec 10 Sat, 2016 10:25 am

കൊല്ലത്ത് ദലിത് യുവാക്കള്‍ക്ക് മര്‍ദനം: പോലിസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: കൊല്ലം അഞ്ചാലുംമൂട്ടില്‍ ദലിത് യുവാക്കള്‍ക്ക് ലോക്കപ്പ് മര്‍ദനമേറ്റെന്ന ആരോപണത്തില്‍ പോലിസിന്റെ ഭാഗത്ത് പിഴവുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ലോക്കപ്പ് മര്‍ദനം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. സംഭവത്തില്‍ അഞ്ചാലുംമൂട് എസ്‌ഐ പ്രശാന്ത്കുമാറിനെ അന്വേഷണവിധേയമായി സ്ഥലംമാറ്റിയിട്ടുണ്ട്. ഇതെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം എസിപിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പോലിസിന്റെ വിശദീകരണമാണ് സര്‍ക്കാരിന്റെ കൈവശമുള്ളത്. ഇതുസംബന്ധിച്ച് മാധ്യമങ്ങൡ വന്ന വാര്‍ത്തകളും പരിശോധിക്കും.
അന്വേഷണ റിപോര്‍ട്ടിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പോലിസിന് പിഴവുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരള സര്‍വകലാശാല കാര്യവട്ടം കാംപസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ആദിവാസി വിദ്യാര്‍ഥികളെ റാഗിങിനിരയാക്കിയെന്ന ആക്ഷേപം ഗൗരവമായി പരിശോധിക്കും. അതേസമയം, പാര്‍ട്ടി വിട്ടതിന്റെ പേരില്‍ പട്ടികജാതിക്കാരെ ആക്രമിക്കുന്ന സ്ഥിതിവിശേഷം സംസ്ഥാനത്തില്ല. ദലിത് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day