|    Dec 4 Sun, 2016 11:53 pm
FLASH NEWS

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലമില്ല

Published : 30th November 2016 | Posted By: SMR

കൊല്ലം: കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ത്രീകളടക്കമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ വിശ്രമിക്കാന്‍ സ്ഥലമില്ലാതെ ദുരിതത്തിലാവുന്നു.നേരത്തെ ഇവിടെ ഉണ്ടായിരുന്ന രണ്ട് വിശ്രമമുറികളും അറ്റകുറ്റപ്പണി നടത്തി മോടിപിടിപ്പിക്കാനായി അടച്ചിട്ട് മാസങ്ങളായി. പണികള്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുമ്പോള്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതെ ട്രെയിന്‍ വരുന്നതുവരെ പഌറ്റ്‌ഫോമില്‍ ഇരിയ്‌ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. രാത്രിയില്‍ അസമയത്ത് ട്രെയിനില്‍ വന്നിറങ്ങുന്ന വനിതകളും ട്രെയിനില്‍ കയറാനെത്തുന്നവരും യാതൊരു സുരക്ഷിതത്വവുമില്ലാത്ത പഌറ്റ്‌ഫോമില്‍ തന്നെ ഇരിയ്‌ക്കേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഉണ്ടായിരുന്ന രണ്ട് വിശ്രമമുറികളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനുള്ള ജോലികള്‍ സ്‌റ്റേഷനിലെ രണ്ടാം ടെര്‍മിനലിന്റെ നിര്‍മാണത്തോടൊപ്പമാണ് തുടങ്ങിയത്. ആകെ 1.65 കോടിയുടെ വികസന പദ്ധതി. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിശ്രമിക്കാന്‍ ശീതീകരിച്ച മുറിയും ഉയര്‍ന്ന കഌസ് യാത്രക്കാരായ സ്ത്രീകള്‍ക്ക് വിശ്രമിക്കാന്‍ മറ്റൊരു മുറിയുമാണ് നവീകരിക്കുന്നത്. ശീതീകരിച്ച മുറിയില്‍ യാത്രക്കാരില്‍ നിന്ന് രണ്ട് മണിക്കൂറിന് 20 രൂപ വീതം ഫീസ് ഈടാക്കും. രണ്ട് മുറികളിലും ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്‌ലറ്റ് സൗകര്യവും ഉണ്ടാകും. ഫണ്ട് ലഭിക്കാത്തതാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതിന് കാരണമായി അധികൃതര്‍ പറയുന്നത്. നവീകരിച്ച വിശ്രമമുറികള്‍ ജനുവരിയില്‍ തുറന്നു കൊടുക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോഴത്തെ നിലയില്‍ മാര്‍ച്ചിലും പൂര്‍ത്തിയാകുമോയെന്ന് സംശയമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day