|    Dec 7 Wed, 2016 11:49 pm
FLASH NEWS

കൊലപാതകത്തിനു പരാതി നല്‍കിയയാളെ വധിക്കാന്‍ ശ്രമിച്ചെന്നു പരാതി

Published : 15th November 2016 | Posted By: SMR

മുക്കൂട്ടുതറ: മാസങ്ങള്‍ക്ക് മുമ്പ് മുക്കൂട്ടുതറില്‍ കെട്ടിടത്തിന്റ മുകളില്‍ നിന്ന് ടാപ്പിങ് തൊഴിലാളി വീണു മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് പരാതി നല്‍കിയ പൊതുപ്രവര്‍ത്തനെ വധിക്കാന്‍ ശ്രമിച്ചെന്ന് പരാതി. വിവരാവകാശ പ്രവത്തകനും കോണ്‍ഗ്രസ് (ഐ) ബ്ലോക്ക് ജനറല്‍ സെക്രട്ടറിയുമായി കൊല്ലമുള പി ഡി ദിലീപ് മാത്യുവാണ് വധിക്കാന്‍ ശ്രമിച്ചെന്ന പരാതി എരുമേലി പോലിസില്‍ നല്‍കിയത്.ടാപ്പിങ് തൊഴിലാളി വീണു മരിച്ച സംഭവത്തില്‍ ദിലീപ് മാത്യുവിന്റെ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രത്യേകം അന്വേഷണം നടക്കുകയാണ്. മുണ്ടക്കയം ടിആര്‍ ആന്‍ഡ് ടി തോട്ടം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിലപാടിലും വെച്ചുച്ചിറയിലെ സ്വകാര്യ ക്രഷര്‍ പാറമട യൂനിറ്റ് അടച്ചുപൂട്ടിക്കുന്നതിനും ദിലീപിന്റെ പരാതിയിലാണ് നടപടികളായത്. എരുമേലിയില്‍ 53 കോടി രൂപ ചെലവിടുന്ന ജലവിതരണ പദ്ധതി അശാസ്ത്രീയമാണെന്നും എരുമേലി പ്ലാച്ചേരിയില്‍ റോഡിന്റെ നിര്‍മാണത്തില്‍ കോടികളുടെ അഴിമതി നടന്നെന്നുള്ള ദിലീപിന്റെ വിവരാവകാശ രേഖകള്‍ സഹിതമുള്ള പരാതികളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ടാപ്പിങ് തൊഴിലാളി വീണു മരിച്ച സംഭവം കൊലപാതകമായിരുന്നെന്നും കെട്ടിടത്തില്‍ ഒരു ഇന്‍ഷുറന്‍സ് സ്ഥാപനത്തിന്റെ ശാഖയുടെ ഉദ്ഘാടനത്തിനു ശേഷം രാത്രി നടന്ന മദ്യസല്‍ക്കാരത്തിനിടെയാണ് കൊലപ്പെടുത്തിയതെന്നും ദിലീപ് പരാതിയില്‍ പറഞ്ഞിരുന്നു. സ്ഥാപന ഉടമയുടെ ബന്ധുവാണ് തന്നെ വാഹനം ഇടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതെന്ന് വധശ്രമം സംബന്ധിച്ച് ഇന്നലെ എരുമേലി പോലിസില്‍ നല്‍കിയ പരാതിയില്‍ ദിലീപ് പറഞ്ഞു. ദിലീപിന്റെ കാലില്‍ കൂടി വാഹനം കയറ്റിയിറക്കിയെന്ന പരാതിയിലുണ്ട്. ഇതേ സ്ഥാപന ഉടമ ബ്ലേഡ് പലിശയ്ക്കു പണം നല്‍കിയതിന്റെ ബാധ്യതകള്‍ മൂലം മുക്കൂട്ടുതറയിലെ ഒരു പച്ചക്കറി വ്യാപാരി ജീവനൊടുക്കേണ്ടി വന്നെന്നും ദിലീപിന്റെ പരാതിയില്‍ ആരോപിക്കുന്നു.പരാതി ലഭിച്ചെന്നും അന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day