|    Dec 6 Tue, 2016 11:27 pm
FLASH NEWS

കൊരട്ടിക്കരയില്‍ കണ്ടെത്തിയ മൃതദേഹം ബിഹാര്‍ സ്വദേശിയുടേത്

Published : 24th November 2016 | Posted By: SMR

കുന്നംകുളം: കൊരട്ടിക്കര കോണത്തുകുന്ന് ആളൊഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കണ്ടെത്തിയ മൃതദേഹം ബിഹാര്‍ സ്വദേശിയുടേതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് കൊരട്ടിക്കര കോണത്തുകുന്ന് മാടയിലെ തെങ്ങഇന്‍ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. പാന്റും ഷര്‍ട്ടുമാണ് വേഷം. 38നും 40നും ഇടയിലാണ് പ്രായം. രണ്ടു ദിവസത്തെ പഴക്കമുണ്ട്. കഴുത്തില്‍ വരിഞ്ഞു മുറുക്കിയ പാടുണ്ട്. കഴുത്തിലെ ഈ ഭാഗത്ത് രക്തം കട്ട പിടിച്ച നിലയിലാണ്. പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറു മാസം മുമ്പ് ഇയാളെ കണ്ടതായി പറയുന്നു. ബംഗാള്‍ സ്വദേശികളായ രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ബീഹാര്‍ സ്വദേശിയാണെന്ന് കണ്ടെത്തിയത്. മറ്റു വിവരങ്ങള്‍ അറിവായിട്ടില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day