|    Dec 11 Sun, 2016 9:36 am

കൊയ്‌തെടുത്ത നെല്ല് വില്‍ക്കാനുള്ള കാത്തിരിപ്പ് തുടരുന്നു

Published : 9th November 2016 | Posted By: SMR

കുമരകം: നെല്ലു സംഭരിക്കാന്‍ മില്ലുകാരെ ചുമതലപ്പെടുത്താത്തതിനാല്‍ കൊയ്തു കൂട്ടിയ നെല്ലുമായി കര്‍ഷകരുടെ കാത്തിരിപ്പു തുടരുന്നു. പഴയ പാടി മാര്‍ക്കറ്റിങ് ഓഫിസര്‍ സ്ഥലം മാറിപ്പോയിട്ടും കോട്ടയത്ത് പുതിയ ഉദ്യോഗസ്ഥര്‍ ചാര്‍ജെടുത്തില്ല.ഒരു അസിസ്റ്റന്റ് ജീവനക്കാരനാണ് ഇപ്പോള്‍ ചുമതല. ഇതോടെ നെല്ല് സംഭരിക്കാനുള്ള നടപടികള്‍ കൊയ്ത്തുകഴിഞ്ഞിട്ടും നടത്താത്തതാണ് കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സംഭരണം നടപ്പാക്കാത്തതിനാല്‍ തുലാമഴയത്ത് കൊയ്‌തെടുത്ത് മുടിയിട്ട നെല്‍കൂനകള്‍ നിറം മങ്ങിയും കിളിര്‍ത്തും നശിക്കുകയാണ്. ഒരു ഏക്കര്‍ പാടത്ത് കൃഷി ഇറക്കാന്‍ 25,000 രൂപയിലധികം മുടക്കി. ഇതിനു പുറമെ മണിക്കൂറിന് 1700 രൂപ കൊയ്ത്ത് യന്ത്രത്തിനു വാടക നല്‍കി കൊയ്‌തെടുത്ത നെല്ലുകളാണ് നശിക്കുന്നത്. തരിശുഭൂമി മുഴുവനും കൃഷിയിറക്കണമെന്ന് പറയുന്ന അധികൃതര്‍ കൃഷി ചെയ്യുന്ന നെല്ലുകള്‍ സംഭരിക്കാന്‍ മുതിരുന്നില്ല.കുമരകത്തും സമീപ പഞ്ചായത്തുകളിലുമുള്ള നെല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. അടുത്ത തവണത്തെ കൃഷിയിറക്കുന്നതില്‍ നിന്നു നിന്ന് ഇത് കര്‍ഷകരെ പിന്തിരിപ്പിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക