|    Dec 3 Sat, 2016 7:11 pm
FLASH NEWS

കൊമ്പന്‍ ചരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട്

Published : 22nd November 2016 | Posted By: SMR

കരുവാരകുണ്ട്: ഞായറാഴ്ച ചുള്ളിയോട്ടെ ജനവാസകേന്ദ്രത്തില്‍ കണ്ട കൊമ്പന്‍ ചെരിഞ്ഞത് വൈദ്യുതാഘാതമേറ്റാണെന്ന്  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരാണ് തുമ്പിക്കൈയിനേറ്റ ശക്തമായ ഷോക്കാണ് ആനയെ വീഴ്ത്തിയതെന്ന് വനംവകുപ്പിന് റിപോര്‍ട്ട് നല്‍കിയത്. പറയന്‍മേട് വനമേഖലയുടെ താഴെ ചുള്ളിയോട്ടിലെ പിലാക്കല്‍ചോല എസ്റ്റേറ്റില്‍ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ ഞായറാഴ്ച രാവിലെയാണ് അഞ്ചു വയസ്സ് പ്രായം തോന്നിക്കുന്ന കൊമ്പന്റെ ജഡം കണ്ടത്. ജഡത്തില്‍ പരിക്കുകളൊന്നും കാണാനാവാത്തതും ആനയുടെ കിടത്തവും ദുരൂഹതയുയര്‍ത്തിയതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. കരുവാരകുണ്ട് വെറ്ററിനറി സര്‍ജന്‍ ഡോ. സജീവ്കുമാര്‍, മുന്‍ ഫോറസ്റ്റ് സര്‍ജന്‍ ഡോ. ഷൈജി മോന്‍ എന്നിവരാണു വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day