|    Dec 11 Sun, 2016 5:22 pm
FLASH NEWS

കൊപ്പല്‍ ഒരു പ്രദേശത്തിന്റെ ആശാകേന്ദ്രം: സി ടി അഹമ്മദലി

Published : 25th November 2016 | Posted By: SMR

കാസര്‍കോട്: ആദര്‍ശ ശുദ്ധിയുടെ നേര്‍രൂപമായി സമൂഹമദ്ധ്യത്തില്‍ എല്ലാവിഭാഗത്തിന്റെയും ആശാകേന്ദ്രമായി ജീവിച്ച ഒരു വ്യക്തിത്വമായിരുന്നു കൊപ്പല്‍ അബ്ദുല്ലയെന്ന് മുന്‍ മന്ത്രിയും മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി ടി അഹമ്മദലി പറഞ്ഞു. നെല്ലിക്കുന്ന് പൗരാവലി മുഹ്‌യുദ്ദീന്‍ പള്ളി പരിസരത്ത് സംഘടിപ്പിച്ച അനുശോചനയേ ാഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിക്കുന്ന് ജമാഅത്ത് പ്രസിഡന്റ്് ഹാജി പൂന അബ്ദുര്‍ റഹ്മാന്‍ അധ്യക്ഷനായി. എന്‍ എ നെല്ലിക്കുന്ന് എം എല്‍എ, ഒ ഉസ്മാന്‍ കണ്ണൂര്‍, എ അബ്ദുര്‍ റഹ്മാന്‍, അസീസ് കടപ്പുറം, പി എ അഷറഫലി, കരുണ്‍ താപ്പ, എന്‍ യു അബ്ദുല്‍ സലാം, സി എല്‍ ഹമീദ്, അഡ്വ. ബേവിഞ്ച അബ്ദുല്ല, ടി എ ശാഫി, മാഹിന്‍ കേളോട്ട്, എ എം മുഹമ്മദ് ഹാരിസ്, മുഹമ്മദ് മൗവ്വല്‍ മാമു, കെ പി അബ്ദുല്ല, സത്താര്‍ ആരിക്കാടി, സുലൈമാന്‍ ഹാജി ബാങ്കോട്, ബി എ കുഞ്ഞ ാമു ഹാജി തൈവളപ്പില്‍, ബി എ അഷറഫ്, ശാഫി തെരുവത്ത്, ഹനീഫ് നെല്ലിക്കുന്ന്, ഹംസ മധൂര്‍, എന്‍ എ ഇഖ്ബാല്‍, എന്‍ കെ ഹനീഫ്, ഖാദര്‍ ബങ്കര, ശാഫി എ നെല്ലിക്കുന്ന് സംസാരിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെ നെല്ലിക്കുന്നിലെ വസതിയിലെത്തിച്ച മയ്യിത്ത് ഒരു നോക്കുകാണാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങളാണ് എത്തിയത്. മയ്യിത്ത് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഇന്നലെ ഉച്ചയോടെ ഖബറടക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക