|    Dec 8 Thu, 2016 7:32 am
FLASH NEWS

കൊതുക് നിവാരണവുമായി റെയ്ഡ്‌കോ

Published : 1st December 2016 | Posted By: SMR

കണ്ണൂര്‍: റെയ്ഡ്‌കോ കേരളയും ജ്യൂസ് അഗ്രോ സര്‍വീസ് സെന്ററും ബാക്‌റ്റോ പവറും സംയുക്തമായി കേരളത്തിലെ കൊതുക് നിവാരണത്തിനായി കൈകോര്‍ക്കുന്നു. അതിനൂതനമായ സാങ്കേതികവിദ്യയിലൂടെ കണ്ടുപിടിച്ച പൂര്‍ണമായും ജൈവമായ രീതിയില്‍ ഉല്‍പാദിപ്പിച്ച ബാക്‌ടോപവര്‍ ഇതിനോടകം പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ചതാണെന്നു ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു പ്രത്യേക ഇനം ബാക്റ്റീരിയ ഉപയോഗിച്ചാണ് മരുന്ന് നിര്‍മിച്ചിരിക്കുന്നത്. ഈ ബാക്റ്റീരിയയുടെ തീറ്റ കൊതുകിന്റെ മുട്ടകളാണ്.
മരുന്ന് വെള്ളത്തില്‍ കലര്‍ത്തി കൊതുകു വളരുന്ന സ്ഥലങ്ങളില്‍ സ്‌പ്രേ ചെയ്യുക മാത്രമേ വേണ്ടതുള്ളൂ. ഹോട്ടല്‍ പരിസരങ്ങള്‍, ആശുപത്രികള്‍, സ്‌കൂള്‍, കോളജുകള്‍, വെള്ളക്കെട്ടുകള്‍, പാര്‍പ്പിട ഭാഗങ്ങള്‍, തോട്ടങ്ങള്‍, അഴുക്കുചാലുകള്‍, ഓടകള്‍ തുടങ്ങി കൊതുക് വളരാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും ഇത് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. മരുന്നിന്റെ കേരളത്തിലെ വിതരണം റെയ്ഡ്‌കോയാണ് നടത്തുന്നത്. അമ്പതോളം വരുന്ന ബ്രാഞ്ചുകള്‍ വഴി വിതരണം ചെയ്യപ്പെടും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day