|    Dec 6 Tue, 2016 6:16 am
FLASH NEWS

കൊതിയൂറുന്ന വ്യത്യസ്ത വിഭവങ്ങളൊരുക്കി കൗമാര പാചക മല്‍സരം

Published : 15th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: കൊതിയൂറുന്ന വ്യത്യസ്ത വിഭവങ്ങളൊരുക്കി കൗമാരപാചകക്കാരുടെ അടുക്കള ശ്രദ്ധേയമായി. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഇവര്‍ തയാറാക്കിയത് ഒരു ദിവസത്തേയ്ക്ക് മൊത്തം വേണ്ടുന്ന വിഭവസമൃദ്ധമായ ഭക്ഷണസാധനങ്ങള്‍. അതും നല്ല നാടന്‍ പച്ചക്കറികളും കിഴങ്ങ് വര്‍ഗങ്ങളും ഉപയോഗിച്ച് തയ്യാറാക്കിയത്. 103 വിഭവങ്ങളൊരുക്കി ചട്ടഞ്ചാല്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥി ഷെര്‍വിന്‍ ഷോണി മാസ്റ്റര്‍ ഷെഫ് ആയി. 16 തരം തോരന്‍, 11 തരം ചമ്മന്തി, മൂന്നുതരം പായസം, അഞ്ചുതരം കുറുക്ക് എന്നിങ്ങനെ പോകുന്നു ഷെര്‍വിന്റെ വിഭവങ്ങളുടെ നിര. അടുപ്പ് ഉപയോഗിക്കാതെ പൂര്‍ണമായും കൈകൊണ്ട് തയാറാക്കിയ കദളിപഴം പായസമാണ് വിഭവനിരയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കൂടാതെ കാന്താരി ഇലത്തോരന്‍, കാടമുട്ട ചേര്‍ത്ത മത്തന്‍ ഇലത്തോരന്‍, മത്തി മുളകിലിട്ടത്, ഒമ്പതു ധാന്യങ്ങള്‍ കൊണ്ടുള്ള നവധാന്യദോശ, തവിട് ദോശ, ഓട്‌സ് പുട്ട് എന്നിവയെല്ലാം ഭക്ഷണപ്രേമികളുടെ വായില്‍ വെള്ളമൂറിക്കും.തോമാപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ശില്‍പ ജോണി 93 വിഭവങ്ങള്‍ ഒരുക്കി ശ്രദ്ധ നേടി. 16 തരം തോരന്‍, അഞ്ചുതരം അച്ചാര്‍, ആറുതരം പച്ചടി, അഞ്ചുതരം പച്ചടി എന്നിവ ശില്‍പ ഒരുക്കി. ചീര, കപ്പ, മുത്താറി, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവ ചേര്‍ത്തുണ്ടാക്കിയ പുട്ട് ആണ് ശില്‍പയുടെ വിഭവങ്ങളില്‍ ഏറെ ശ്രദ്ധേയം. ഏഴുതരം ചീരകള്‍കൊണ്ടാണ്് തോരന്‍ വച്ചത്. ദാഹശമനിക്കായി പച്ചമഞ്ഞള്‍, തുളസി എന്നിവ ചേര്‍ത്തുണ്ടാക്കിയ ഔഷധവെള്ളം, പാഷന്‍ ഫ്രൂട്ട് ജ്യൂസ്, ലസി, ചെമ്പരത്തിപ്പൂവ് സ്‌ക്വാഷ് എന്നിവയുമുണ്ട്. സൗത്ത് തൃക്കരിപ്പൂര്‍ ജിഎച്ച്എച്ച്എസ്എസിലെ കുഞ്ഞാമിന സുലൈമാന്‍ തയാറാക്കിയ ശതാവരികിഴങ്ങിന്റെ വേര് ഉപയോഗിച്ചുള്ള ജ്യൂസ് വ്യത്യസ്തമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day