|    Dec 7 Wed, 2016 1:21 am
FLASH NEWS

കൊട്ടുക്കരയില്‍ നിന്ന് 19പേര്‍ സംസ്ഥാന മേളയ്ക്ക്

Published : 23rd November 2016 | Posted By: SMR

മഞ്ചേരി: ഷൊര്‍ണ്ണൂരില്‍ നടക്കുന്ന സംസ്ഥാന ശാസ്‌ത്രോത്സവിന് കൊട്ടുക്കര പിപിഎംഎച്ച്എസ്എസില്‍ നിന്നും 19 വിദ്യാര്‍ഥികള്‍ മത്സരിക്കും. മഞ്ചേരിയില്‍ നടന്ന ജില്ലാ തല മത്സരത്തില്‍ നിന്നാണ് കൊണ്ടോട്ടി സബ് ജില്ലയുടെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ച വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡോടെ യോഗ്യത നേടിയത്. ശാസ്ത്രമേളയില്‍ 7-ഉം ഗണിതമേളയില്‍ 6-ഉം സാമൂഹ്യശാസ്ത്രമേളയില്‍ 2-ഉം പ്രവൃത്തി പരിചയ മേളയില്‍ 4-ഉം പേരാണ് സംസ്ഥാന മത്സരത്തിന് പുറപ്പെടുന്നത്. വിദ്യാര്‍ഥികളെ സ്‌കുള്‍  മാനേജര്‍ എം അബൂബക്കര്‍ ഹാജി, പിടിഎ പ്രസിഡന്റ് കെകെ മൂസക്കൂട്ടി, പ്രിന്‍സിപ്പല്‍ സിഎം അബ്ദുല്‍ബഷീര്‍,പ്രധാനാധ്യാപകന്‍ പിഎ അബ്ദുറഹിമാന്‍ അനുമോദിച്ചു. സ്‌കുളില്‍ നിന്നും ആര്‍എംഎസ്എ ദേശീയ കലോത്സവത്തില്‍ 20 വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day