|    Dec 9 Fri, 2016 5:29 am
FLASH NEWS

കൊട്ടാരക്കരയില്‍ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

Published : 21st November 2016 | Posted By: SMR

കൊട്ടാരക്കര: കൊട്ടാരക്കര എക്‌സൈസും പോലിസും ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ഒരു ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഓപറേഷന്‍ ഭായിയുടെ ഭാഗമായിരുന്നു പരിശോധന.  പാന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ പുകയിലയ്ക്കു സമാനമായ തമ്പാക്ക് ഇലകളും ഇവരില്‍ നിന്നും കണ്ടെടുത്തു. ബംഗാള്‍ സ്വദേശികളായ തൊഴിലാളികളില്‍ നിന്നാണ് ഉണങ്ങിയ തമ്പാക്ക് ഇലകള്‍ പിടികൂടിയത്. തേവന്നൂര്‍, വയയ്ക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു പരിശോധന. പശ്ചിമബംഗാള്‍ സ്വദേശികളായ 16 പേര്‍ക്കെതിരേ കേസ്സെടുത്തു. എക്‌സൈസ് സിഐ വി റോബര്‍ട്ട്, അസി. ഇന്‍സ്പക്ടര്‍ കെ സതീഷ്ബാബു, ഉദ്യോഗസ്ഥരായ ഷിബു പാപ്പച്ചന്‍, ബാബു, സിവില്‍ പോലിസ് ഓഫിസര്‍ രതീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day