|    Dec 5 Mon, 2016 9:56 am
FLASH NEWS

കൊടുമണ്‍ ഹരിജന്‍ കൈത്തറി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് നാലുവര്‍ഷം

Published : 25th November 2016 | Posted By: SMR

അടൂര്‍: കൊടുമണ്‍ ഹരിജന്‍ കൈത്തറികേന്ദ്രം പ്രവര്‍ത്തനം നിലച്ചിട്ട് നാലുവര്‍ഷം. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 1980ലാണ് കൊടുമണ്‍ ആസ്ഥാനമായി ഹരിജന്‍ വെല്‍ഫെയര്‍ സഹകരണസംഘം രജിസ്റ്റര്‍ ചെയ്തത്. സംഘത്തിന്റെ ചുമതലയില്‍ 1985ല്‍ കൊടുമണ്‍ ചിലന്തിയമ്പലത്തിന് സമീപം നെയ്ത്തുകേന്ദ്രം തുടങ്ങി. സര്‍ക്കാര്‍വക 72 സെന്റ് സ്ഥലത്താണ് നെയ്ത്തുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആദ്യകാലത്ത് സംഘത്തില്‍ 250 അംഗങ്ങള്‍ ഉണ്ടായിരുന്നു. നെയ്ത്തുശാലയില്‍ 50 തറികളില്‍ തുണി നെയ്തിരുന്നു. ബാലരാമപുരം, ചിറയിന്‍കീഴ് എന്നിവിടങ്ങളില്‍ നിന്നു നൂല്‍വാങ്ങി ഇവിടെ തുണികള്‍ നെയ്യുകയായിരുന്നു. മുണ്ട്, സാരി, ഷര്‍ട്ട്, കൈലി, തോര്‍ത്ത്, ചവിട്ടി, കിടക്കവിരി തുടങ്ങിയവ ഇവിടെ നെയ്തിരുന്നു. ഇവിടെ തുണികള്‍ക്ക് നിറം കൊടുക്കുകയും ചെയ്തിരുന്നു.2000ത്തിന് ശേഷമാണ് നെയ്ത്തുകേന്ദ്രത്തിന്റെ കഷ്ടകാലം തുടങ്ങിയത്. ഇവിടെ കൂലി താരതമ്യേന കുറവായതിനാല്‍ തൊഴിലാളികള്‍ ഇതിലും കൂടുതല്‍ കൂലി ലഭിക്കുന്ന കശുവണ്ടി ഫാക്ടറികള്‍, തൊഴിലുറപ്പു പദ്ധതി, ഹോംനഴ്‌സ് തുടങ്ങിയ മേഖലകളിലേക്ക് കുടിയേറി. അവസാനം 10 തറികളില്‍ മാത്രമായി തുണിനെയ്ത്ത്.എന്നാല്‍ അതുപോലും പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാതെ 2012ല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചു. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനായി സ്ഥാപനത്തോടു ചേര്‍ന്ന് കൊടുമണ്‍ മണിമല റോഡിന്‌സമീപം വില്‍പനശാലയും ഉണ്ടായിരുന്നു. നെയ്ത്തുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇപ്പോള്‍ തകര്‍ന്നു ചോര്‍ന്നൊലിച്ച് തറികളെല്ലാം നശിച്ചനിലയിലാണ്. 2012 അവസാനം പത്തുതൊഴിലാളികള്‍ പണിചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ജോലി ചെയ്യുന്നതിനിടയില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണതോടെ പ്രവര്‍ത്തനം അസാധ്യമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day