|    Dec 6 Tue, 2016 9:32 pm
FLASH NEWS

കൊടുങ്ങല്ലൂര്‍ ഉപജില്ലാ കലോല്‍സവം ആരംഭിച്ചു

Published : 2nd December 2016 | Posted By: SMR

കൊടുങ്ങല്ലൂര്‍: മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൊടുങ്ങല്ലൂര്‍ ഉപജില്ലാ കലോല്‍സവം കോട്ടപ്പുറം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്വ. വി ആര്‍ സുനില്‍കുമാര്‍ ഉദ്്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി ഇമാം സൈനുദ്ദീന്‍ അല്‍ഖാസിമി, സിനിമാ താരം മാളവിക മേനോന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ ഷീല രാജ്കമല്‍, എഇഒ ശാംബവി, എസ്‌ഐ മനോജ് കെ ഗോപി സംസാരിച്ചു. എല്‍പി ജനറല്‍ വിഭാഗത്തില്‍ കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് സ്‌കൂളും, യുപി ജനറല്‍ വിഭാഗത്തില്‍ മതിലകം സെന്റ് മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒഎല്‍എഫ്ജിഎച്ച്എസ് സ്‌കൂളും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊടുങ്ങല്ലൂര്‍ ഗവ. ജിഎച്ച്എസ്എസും മുന്നിട്ട് നില്‍ക്കുന്നു. ശനിയാഴ്ച്ച വൈകീട്ട് കലോല്‍സവം സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day