|    Dec 8 Thu, 2016 3:20 pm
FLASH NEWS

കൊടിഞ്ഞി ഫൈസല്‍ വധം ; നേതാക്കളുടെ സന്ദര്‍ശന പ്രവാഹം

Published : 24th November 2016 | Posted By: SMR

തിരൂരങ്ങാടി: കഴിഞ്ഞദിവസം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെട്ടേറ്റ് മരിച്ച പുല്ലാണി ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ടീയ-മത സംഘടനാ നേതാക്കളുടെ പ്രവാഹം. ഇന്നലെ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് എന്നിവര്‍ സന്ദര്‍ശിച്ചു. കൊലയാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് കെപിഎ മജീദ് പറഞ്ഞു. മലപ്പുറത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കുറെ നാളായി ചിലര്‍ കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. മലപ്പുറത്തെ സ്‌ഫോടനവും ഈ കൊലപാതകവുമെല്ലാം അതിന്റെ ഭാഗമാണോ എന്നു സംശയിക്കേണ്ടതുണ്ടെന്നും മജീദ് പറഞ്ഞു. എംഎല്‍എമാരായ പി കെ അബ്ദുറബ്ബ്, എ പി അനില്‍ കുമാര്‍, വി അബ്ദുര്‍റഹ്മാന്‍, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കേന്ദ്രകമ്മിറ്റി അംഗം കരമന അഷ്‌റഫ് മൗലവി, സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ ബാഖവി, സംസ്ഥാന ഭാരവാഹികളായ കെ കെ അബ്ദുല്‍ മജീദ് ഖാസ്മി, ഫൈസല്‍ മൗലവി, എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സൗദി കെഎംസിസി നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുള്ള കോയ മദനി, ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍, പാലോളി മുഹമ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ്, പി ടി അജയ് മോഹന്‍, സി അബൂബക്കര്‍ ഹാജി, കെ കെ നഹ, സി കെ എ റസാഖ്, കെ കെ റസാഖ്, പി കുഞ്ഞോന്‍ ഹാജി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ഖാദര്‍ ഖാസിമി, ബി എസ് കെ തങ്ങള്‍ തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹിക മത നേതാക്കള്‍ ഫൈസലിന്റെ കുടുംബത്തെ സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day