|    Dec 10 Sat, 2016 8:11 pm

കൊച്ചി സ്‌പൈസ് കോസ്റ്റ് മാരത്തണ്‍: ബച്ചു ജഗന്നാഥ് വിക്രം, റേച്ചല്‍ തോംപ്‌സണ്‍, ജൂബി ജോര്‍ജ്, സല്‍മാന്‍ ഫാരിസ് ജേതാക്കള്‍

Published : 14th November 2016 | Posted By: SMR

കൊച്ചി: കൊച്ചി സ്‌പൈസ് കോസ്റ്റ് പുരുഷവിഭാഗം ഫുള്‍ മാരത്തണില്‍ ബച്ചു ജഗന്നാഥ് വിക്രമും വനിതാവിഭാഗത്തില്‍ ആസ്‌ത്രേലിയന്‍ ഓട്ടക്കാരി റേച്ചല്‍ തോംപ്‌സണും ജേതാക്കളായി. വനിതാവിഭാഗം ഹാഫ് മാരത്തണില്‍ ഇതാദ്യമായി മലയാളി താരം ജൂബി ജോര്‍ജ് വിജയകിരീടം ചൂടിയപ്പോള്‍ പുരുഷവിഭാഗം മാര—ത്തണില്‍ സല്‍മാന്‍ ഫാരിസിനാണ് വിജയം.
പുരുഷവിഭാഗം ഫുള്‍ മാരത്തണില്‍ 3:13:17 സമയംകൊണ്ടാണ് ബച്ചു ജഗന്നാഥ് വിക്രം ഒന്നാമതെത്തിയത്. ഉപേന്ദ്രകുമാര്‍ (3:21:28) രണ്ടാമതും പാര്‍ഥസാരഥി ബങ്ക് (3:22:03) മൂന്നാമതും എത്തി. ശക്തമായ പോരാട്ടത്തിനൊടുവിലാണ് ഹാഫ് മാരത്തണില്‍ ഒരുമണിക്കൂര്‍ 28 മിനിറ്റ് അഞ്ച് സെക്കന്റ് കൊണ്ട് സല്‍മാന്‍ ഫാരിസ് ഒന്നാമതെത്തിയത്. വിവേക് കുമാര്‍ (1:28:48) രണ്ടാമതും ഷക്ഷം സിങ് (1:28:53) മൂന്നാമതും എത്തി. വനിതകളുടെ 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണില്‍ ആസ്‌ത്രേലിയന്‍ ഓട്ടക്കാരി റേച്ചല്‍ തോംപ്‌സണ്‍ മൂന്നുമണിക്കൂര്‍ 25 മിനിറ്റ് 17 സെക്കന്റുകൊണ്ടാണ് ഒന്നാമതെത്തിയത്. ദീപാ ഭട്ട് (4:25:21), മീനാക്ഷി (5:0:01) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വനിതകളുടെ 21.1 കിലോമീറ്റര്‍ ഹാഫ് മാരത്തണില്‍ കിരീടം ചൂടിയ ജൂബി ജോര്‍ജ് ഒരുമണിക്കൂര്‍ 59 മിനിറ്റ് 28 സെക്കന്റ് പൂര്‍ത്തിയാക്കിയാണ് ജേതാവായത്. സ്വം ഝാ (2:01:52) രണ്ടാമതും നിതിക സിങ് (2:05:31) മൂന്നാമതും ഓടിയെത്തി. 21.1 കിലോമീറ്റര്‍ കോര്‍പറേറ്റ് റിലേ വിഭാഗത്തില്‍ എട്ട് കമ്പനികളില്‍ നിന്നായി 26 ടീമുകള്‍ പങ്കെടുത്തു.
വിജയികള്‍ക്ക് മുന്‍ സ്പ്രിന്ററും സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ ബ്രാന്‍ഡ് അംബാസഡറുമായ ഒളിംപ്യന്‍ അശ്വനി നച്ചപ്പ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചാരിറ്റി സംഘടനകളുമായും സ്‌കൂളുകളുമായും സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് മാരത്തണിന്റെ സംഘാടകരായ സോള്‍സ് ഓഫ് കൊച്ചിന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വാണി വിശ്വനാഥന്‍ പറഞ്ഞു. ഓട്ടത്തിലൂടെ ആരോഗ്യം എന്നതാണ് മുദ്രാവാക്യമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലേറെ വര്‍ധന ഇത്തവണ മാരത്തണില്‍ പങ്കെടുക്കാനെത്തിയവരുടെ എണ്ണത്തില്‍ ഉണ്ടായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 3500 ഓളം പേരാണ് മാരത്തണില്‍ പങ്കെടുക്കാന്‍ വെല്ലിങ്ടണ്‍ ഐലന്‍ഡിലെ കെ കെ പ്രേമചന്ദ്രന്‍ ഗ്രൗണ്ടിലേക്ക് പുലര്‍ച്ചെ മൂന്നു മുതല്‍ ഒഴുകിയെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക