|    Dec 11 Sun, 2016 3:50 am

കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന് 1,350 കോടി, എഎഫ്ഡിയുടെ അംഗീകാരം

Published : 15th November 2016 | Posted By: SMR

കൊച്ചി: കൊച്ചി മെട്രോയുടെ കാക്കനാട്ടേക്കുള്ള രണ്ടാംഘട്ട പ്രാരംഭ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നഗരനവീകരണ പദ്ധതികള്‍ക്കുമായി 1,350 കോടി രൂപയുടെ സാമ്പത്തിക സഹായത്തിന് ഫ്രഞ്ച് ധനകാര്യ ഏജന്‍സി (എഎഫ്ഡി)യുടെ അംഗീകാരം.
ഈ മാസം ഒമ്പത്,10 തിയ്യതികളില്‍ പാരിസില്‍ നടന്ന വാര്‍ഷിക യോഗത്തിലാണ് അംഗീകാരം ലഭിച്ചത്. കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ്, ധനമന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ് സെല്‍വകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആസ്ഥാനത്തെത്തിയ എഎഫ്ഡി സംഘം വായ്പ നല്‍കുന്ന കാര്യത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. 1.35 ശതമാനം പലിശയില്‍ 25 വര്‍ഷത്തേക്കാണ് വായ്പ അംഗീകരിച്ചിരിക്കുന്നത്. നഗരസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ലോണ്‍ കാലാവധി സാധാരണ 20 വര്‍ഷമാണെങ്കിലും പ്രത്യേക പരിഗണന നല്‍കിയാണ് കൊച്ചി മെട്രാ രണ്ടാംഘട്ടത്തിനുള്ള വായ്പ തിരിച്ചടവ് നീട്ടിയതെന്ന് എഎഫ്ഡി പ്രതിനിധികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക