|    Dec 7 Wed, 2016 7:56 pm
FLASH NEWS

കൊച്ചി മെട്രോ: ആദ്യറീച്ച് 2017 ഏപ്രിലില്‍ പൂര്‍ത്തിയാക്കും

Published : 27th October 2016 | Posted By: SMR

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിന്റെ ആദ്യറീച്ച് 2017 ഏപ്രിലില്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. 2017 ജനുവരിയോടെ ആദ്യറീച്ചില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സിവില്‍ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയാക്കണമെന്ന് കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കി.
എറണാകുളം മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തിയ രണ്ടു കരാറുകാരെ കെഎംആര്‍എല്‍ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നതെന്ന് ഹൈബി ഈഡന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി. മള്‍ട്ടിലെവല്‍ പാര്‍ക്കിങ് അടക്കമുള്ള സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുക. ഓടകളുടെയും മറ്റ് അനുബന്ധ ജോലികളുടെയും പ്രവൃത്തികള്‍ക്കായി 39.43 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സഹായകരമാവുന്ന തരത്തിലാണ് മെട്രോ രൂപകല്‍പന ചെയ്തിരിക്കുന്നത്.
മെട്രോക്കായി ഭൂമി വിട്ടുനല്‍കിയ സ്ഥല ഉടമകള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കെഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ്. കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി പങ്കെടുത്ത അവലോകനയോഗത്തില്‍ കൊച്ചി മെട്രോയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാവുന്നതായാണ് വിലയിരുത്തിയത്.
നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വിവരസാങ്കേതികവിദ്യ അടക്കം അത്യാധുനികസംവിധാനങ്ങളോടെയുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മെട്രായായിരിക്കും യാഥാര്‍ഥ്യമാവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day